---
title: " #accident | സ്കൂട്ടർ അപകടം; പരുക്ക് പറ്റിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "#scooter #accident #youngman #died #being #treatment "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193686/scooter-accident-youngman-died-being-treatment"
published_at: "2024-03-22T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdb977aae1b_accident.jpg"
keywords: []
---

#  #accident | സ്കൂട്ടർ അപകടം; പരുക്ക് പറ്റിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **നാദാപുരം: [**കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിലുണ്ടായ റോഡ് അപകടത്തിൽ സാരമായി പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുനിങ്ങാട് ഇരയമ്മൻ കണ്ടി ബിജീഷാ ണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**നാദാപുരം: [**കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിലുണ്ടായ റോഡ് അപകടത്തിൽ സാരമായി പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുനിങ്ങാട് ഇരയമ്മൻ കണ്ടി ബിജീഷാ ണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ബിജീഷ് ഓടിച്ച സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച്.വി.എസി ആർഎംപ്ലോയീസ് അസോസിയേഷൻ മെമ്പറാണ്. നാദാപുരത്ത് അറീൻ കൂൾ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ ബാലൻ, അമ്മ: ബേബി.ഭാര്യ : ജിജി.മക്കൾ : ദേവദർശ്, ദേവശ്രീ. സഞ്ചയനം ഞായറാഴ്ച്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193686/scooter-accident-youngman-died-being-treatment)