---
title: " #Magazine |തിരമൊഴി മലബാർ കോളജ് മാഗസിൻ പ്രകാശനം ചെയ്തു "
english_title: "#MalabarCollege #Magazine #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193687/malabarcollege-magazine-released"
published_at: "2024-03-22T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdbc2069f20_malabarrrr.jpg"
keywords: []
---

#  #Magazine |തിരമൊഴി മലബാർ കോളജ് മാഗസിൻ പ്രകാശനം ചെയ്തു 

> **Lead Summary:** >  **നാദാപുരം:[** ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് വനിത കോളജിൻ്റെ മാഗസിൻ "തിരമൊഴി" ഷാഫി പറമ്പിൽ പ്രകാശനം ചെയ്തു.

## Article Content

>  **നാദാപുരം:[** ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് വനിത കോളജിൻ്റെ മാഗസിൻ "തിരമൊഴി" ഷാഫി പറമ്പിൽ പ്രകാശനം ചെയ്തു.

തലശ്ശേരിയിലെ പ്രചാരണത്തിന് ശേഷം ഉച്ചതിരിഞ്ഞ് പൊരിവെയിൽ വകവെയ്ക്കാതെ കോളജിൽ എത്തിയ ഷാഫിയെ വിദ്യാർഥികൾ ആവേശപൂർവം വരവേറ്റു. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ഷാഫിയെ ക്യാംപസിനകത്തേക്ക് വരവേറ്റത്.

പി.എച്ച്.ഡി നേടിയ പ്രിൻസിപ്പൽ എൻ.സി ഷൈനയെ ചടങ്ങിൽ ആദരിച്ചു.മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.

മാനേജർ മുഹമ്മദ് ബംഗ്ലളത്ത്, സ്റ്റാഫ് എഡിറ്റർ രാജേഷ് കുമാർ, ചെക്യാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ, അക്കദമിക്ക് ഡയറക്ടർ മുഹമ്മദ് സലിം, വൈസ് പ്രിൻസിപ്പൽ സി.കെ ആരിഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193687/malabarcollege-magazine-released)