---
title: "#NCP | മോദി ജനാധിപത്യത്തിലൂടെ ഏകാധിപത്യം കൊണ്ട് വരുന്നു : എൻ സി പി"
english_title: "#Modi #brings #dictatorship #through #democracy #NCP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193875/modi-brings-dictatorship-through-democracy-ncp"
published_at: "2024-03-23T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fecccbca7aa_ncp.jpg"
keywords: []
---

# #NCP | മോദി ജനാധിപത്യത്തിലൂടെ ഏകാധിപത്യം കൊണ്ട് വരുന്നു : എൻ സി പി

> **Lead Summary:** **കൈവേലി : [**നരേന്ദ്ര മോദി ജനാധിപത്യത്തിലൂടെ ഏകാധിപത്യം സ്ഥാപിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് എന്ന് എൻ.സി.പി(എസ്) ദേശീയ സമിതി അംഗം പി.എം.ജോസഫ് അഭിപ്രായപ്പെട്ടു.

## Article Content

**കൈവേലി : [**നരേന്ദ്ര മോദി ജനാധിപത്യത്തിലൂടെ ഏകാധിപത്യം സ്ഥാപിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് എന്ന് എൻ.സി.പി(എസ്) ദേശീയ സമിതി അംഗം പി.എം.ജോസഫ് അഭിപ്രായപ്പെട്ടു.

'തിരഞ്ഞെടുപ്പ് ബോണ്ട്' അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാനുള്ള ചെപ്പടി വിദ്യമാത്രണിതെന്നും ഇ.ഡി.മോദിയുടെകളിപ്പാട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻ.സി.പി സംസ്ഥാന സമിതി അംഗവും പ്രമുഖ സാമൂഹ്യ-സംസ്കാരിക പ്രവർത്തകനുമായിരുന്ന ടി.പി.ശിവ രാമകൃഷ്ണന്റെ അനുസമരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.പി.(എസ്) നാദാപുരം ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച യോഗത്തിൽ വി.എൻ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രേംരാജ് കായക്കൊടി,കരിമ്പിൽ ദിവാകരൻ,ഇ. ബാലൻ. കെ.പി.സുധീഷ്,വി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കാലത്ത് അദ്ദേഹത്തിന്റെ ശവ കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193875/modi-brings-dictatorship-through-democracy-ncp)