---
title: "#fire | പേരോട് വീടിന് തീപിടിച്ച് അപകടം ; വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു "
english_title: "#House #caught #fire #Nadapuram #roof  #house #completely #burnt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193943/house-caught-fire-nadapuram-roof-house-completely-burnt-new"
published_at: "2024-03-23T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff1c69218e8_fire.jpg"
keywords: []
---

# #fire | പേരോട് വീടിന് തീപിടിച്ച് അപകടം ; വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു 

> **Lead Summary:** നാദാപുരം : നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

## Article Content

നാദാപുരം : നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ആളുകള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് വീട്ടില്‍ തീപിടിച്ചത്. താഴത്തെ നിലയിലാണ് ആളുകള്‍ ഉണ്ടായത്. തീപിച്ച ഉടനെ വീട്ടില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി. അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീകെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.

ഒപ്പം തീപിടിച്ച് കത്തിയ നീർക്കരിമ്പിൽ അഷറഫിൻ്റെ വീട് എൽ.ഡിഎഫ് നേതാക്കൾ സന്ദർശിച്ചു. പി.പി ചാത്തു,വി.പി കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, എ .എം റഷീദ് ,വത്സരാജ് മണലാട്ട് സി.എച്ച്.മോഹനൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193943/house-caught-fire-nadapuram-roof-house-completely-burnt-new)