---
title: "#VolleyFest | ടീമുകൾ ഒരുങ്ങി; പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റ് നാളെ മുതൽ"
english_title: "#teams #ready #Pranavam #AllIndia #VolleyFest #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194007/teams-ready-pranavam-allindia-volleyfest-tomorrow"
published_at: "2024-03-24T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffd7e92364f_volleyball.jpg"
keywords: []
---

# #VolleyFest | ടീമുകൾ ഒരുങ്ങി; പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റ് നാളെ മുതൽ

> **Lead Summary:** **വളയം: [**[ ]പ്രണവം യൂത്ത് ഡവലപ്പ്മെൻ്റ് സെൻ്റെർ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നാളെ മുതൽ വളയം അച്ചംവീട് ശ്രീധരൻ മെമ്മോറിയൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും .

## Article Content

**വളയം: [**[ ]പ്രണവം യൂത്ത് ഡവലപ്പ്മെൻ്റ് സെൻ്റെർ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് നാളെ മുതൽ വളയം അച്ചംവീട് ശ്രീധരൻ മെമ്മോറിയൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും .

സി.കെ.ബാലൻ മെമ്മോറിയൽ ചാമ്പ്യൻസ് ട്രോഫിക്കും മാവുള്ള പറമ്പത്ത് അച്ചുതൻ റണ്ണേഴ്സ് അപ്പ് ട്രോഫിക്കും വേണ്ടി നടത്തുന്ന അഖിലേന്ത്യ വോളിമേളയിൽ കേരളത്തിന് അകത്തും പുറത്തു നിന്നുമായി എട്ട് ടീമുകൾ പങ്കെടുക്കും. കഴിഞ്ഞ ആറ് തവണയും വോളി മേളയിലൂടെ സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്.

ഇത്തവണ സ്വന്തം പ്രദേശത്ത് സ്റ്റേഡിയം നിർമാണ ധനശേഖരണാർത്ഥമാണ് വോളി മേള സംഘടിപ്പിക്കുനത്. മാർച്ച് 25 മുതൽ 31 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വോളി മേളയിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, തമിഴ് ഡിഫൻഡേഴ്സ്, കെ എസ് ഇ ബി, ബിപിസിഎൽ കൊച്ചിൻ, കേരള പോലീസ്, ഇന്ത്യൻ വാംബിയെഴ്‌സ് എന്നീ ടീമുകൾ മത്സരിക്കും.

രാത്രി 7 30ന് പ്രാദേശിക ജില്ലാതല ടീമുകൾ തമ്മിൽ മത്സരം നടക്കും. വളയം അച്ചം വീട്ടിൽ രണ്ടായിരത്തി അഞ്ഞൂറ് പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രത്യേക സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. പ്രവേശനം പാസ് മുഖേനയായിരിക്കും. വാർത്താ സമ്മേളനത്തിൻ സി.ച്ച്.ഭാസ്ക്കരൻ, പി.സി.ഷാജി, കെ.പി. സജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194007/teams-ready-pranavam-allindia-volleyfest-tomorrow)