---
title: "#VolleyFest | പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റ്; മാച്ച് ഷെഡ്യൂൾ പ്രകാശനം ചെയ്തു"
english_title: "#Pranavam #AllIndia #VolleyFest #match #schedule #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194074/pranavam-allindia-volleyfest-match-schedule-released-newpost"
published_at: "2024-03-24T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660034d223577_fest.jpg"
keywords: []
---

# #VolleyFest | പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റ്; മാച്ച് ഷെഡ്യൂൾ പ്രകാശനം ചെയ്തു

> **Lead Summary:** **വളയം : [ **പ്രണവം ക്ലബ്ബ്‌ അച്ചംവീട് സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ വോളി ടൂർണമെന്റിന്റെ മാച്ച് ഷെഡ്യൂൾ വളയം സബ് ഇൻസ്‌പെക്ടർ വിനീത് പ്രകാശനം ചെയ്തു. ചടങ്ങിൽ അസി സബ് ഇൻസ്‌പെക്ടർ മഹമൂദ്, സി പി ഒ സിദ്ധിക്ക് സ്വാഗതസംഘം ഭാരവാഹികളായ ഷാജി പി സി, സജീഷ് എന്നിവർ പങ്കെടുത്തു .

## Article Content

**വളയം : [ **പ്രണവം ക്ലബ്ബ്‌ അച്ചംവീട് സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ വോളി ടൂർണമെന്റിന്റെ മാച്ച് ഷെഡ്യൂൾ വളയം സബ് ഇൻസ്‌പെക്ടർ വിനീത് പ്രകാശനം ചെയ്തു. ചടങ്ങിൽ അസി സബ് ഇൻസ്‌പെക്ടർ മഹമൂദ്, സി പി ഒ സിദ്ധിക്ക് സ്വാഗതസംഘം ഭാരവാഹികളായ ഷാജി പി സി, സജീഷ് എന്നിവർ പങ്കെടുത്തു .

നാളെ മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ അതിപ്രഗത്ഭരായ താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കളത്തിലിറങ്ങും. തിങ്കളാഴ്ച ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ വാമ്പയേഴ്സും തമ്മിലും.

ചൊവ്വാഴ്ച കെ എസ് ഇ ബി തിരുവനന്തപുരവും കാലിക്കറ്റ്‌ സിക്സേഴ്സ് തമ്മിലും ബുധനാഴ്ച്ച കേരള പോലീസും കർണാടക സിക്സേഴ്സും വ്യാഴാഴ്ച ഇന്ത്യൻ എയർ ഫോഴ്‌സും ഡെയ്ഞ്ചറസ് ബോയ്സ് തമിഴ്നാടും തമ്മിൽ ഏറ്റുമുട്ടും.

തുടർന്ന് വെള്ളി,ശനി, ഞായർ ദിവസങ്ങളിലായി ആദ്യസെമി, രണ്ടാം സെമി, ഫൈനൽ എന്നീ മത്സരങ്ങളും യഥാക്രമം നടക്കുന്നതായിരിക്കും. എല്ലാ ദിവസവും രാത്രി 8മണിക്ക് ജില്ലാതല മത്സരങ്ങളും 10 മണിക്ക് അഖിലേന്ത്യാ മത്സരങ്ങളുമാണ് ക്രമീകരിച്ചിരുക്കുന്നത്.

ജില്ലാതല മത്സരത്തിൽ ടീം അമാന വടകര, സൈകാട് ഇവന്റ് കുറ്റ്യാടി, അംബേദ്കർ കണ്ടിവാതുക്കൽ, വോളി ടീം കണ്ണവം, ക്യൂ-ബെൻസ് കുറുവന്തേരി, എം എച്ച് കോളേജ് കുറ്റ്യാടി, ഡേയറിങ് കാലിക്കറ്റ്‌, പിഎംഎസ്‌സി കരിയാട് എന്നീ ടീമുകളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194074/pranavam-allindia-volleyfest-match-schedule-released-newpost)