---
title: "#helpinghand| വേണം കൈതാങ്ങ്; മാണിക്കോത്ത് വരുൺ ചികിത്സാ  സഹായകമ്മിറ്റി രൂപീകരിച്ചു"
english_title: "#Need  #helping #hand #formed #medical #support #committee #ManikothVarun "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194082/need-helping-hand-formed-medical-support-committee-manikothvarun"
published_at: "2024-03-24T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66003ee6dffcb_fund.jpg"
keywords: []
---

# #helpinghand| വേണം കൈതാങ്ങ്; മാണിക്കോത്ത് വരുൺ ചികിത്സാ  സഹായകമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **തൂണേരി :[ ** തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി എട്ടാം വാർഡിലെ മാണിക്കോത്ത് ആണ്ടി, പാറു എന്നവരുടെ മകൻ വരുൺ ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലാണ് വരുണിൻ്റെ ചികിത്സയ്ക്ക് വലിയ തുകയാണ് കൂലി പണിക്കാരായ കുടുബംചില വഴിച്ച് കൊണ്ടിരിക്കുന്നത്.

## Article Content

**തൂണേരി :[ ** തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി എട്ടാം വാർഡിലെ മാണിക്കോത്ത് ആണ്ടി, പാറു എന്നവരുടെ മകൻ വരുൺ ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലാണ് വരുണിൻ്റെ ചികിത്സയ്ക്ക് വലിയ തുകയാണ് കൂലി പണിക്കാരായ കുടുബംചില വഴിച്ച് കൊണ്ടിരിക്കുന്നത്.

തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ ഒരു വഴിയും കുടുബത്തിനില്ല അത് കൊണ്ട് തന്നെ തുടർ ചികിത്സയ്ക്ക് നാട്ടുകാരുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ഏകദേശം 30 ലക്ഷം രൂപയാണ് വേണ്ടി വരുന്നത് വരുണിൻ്റെ ജീവൻ രക്ഷിക്കുന്നതിനായി നാട്ടുകാർ ഒരു സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

കമ്മറ്റി യോഗത്തിൽ വാർഡ്‌ മെമ്പർ പി പി ലത അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ് , സി കെ അരവിന്ദാക്ഷൻ, ഇ കെ സജിത്ത്കുമാർ, ടി വി അച്ചുതൻ, സി പി ബാലൻ, സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു.ഇ ടി കെ കൃഷ്ണൻ ( ചെയർമാൻ) ഇ പി സജീവൻ (കൺവീനർ) സി എച്ച് വിജയൻ (ഖജാൻജി) ആയി സഹായ കമ്മറ്റി രൂപീകരിച്ചു.

പുറമേരി കേരളാ ഗ്രാമീണ ബേങ്കിൽ അക്കൗണ്ട് ആരംഭിച്ചു AC/No 106710 1076134, IFC Code KLGBOO40671

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194082/need-helping-hand-formed-medical-support-committee-manikothvarun)