---
title: "#Compliment| അയൽ സഭയുടെ അനുമോദനം ; തായമ്പകയിൽ താള വിസ്മയം തീർത്ത് മാധവ് രാജ്"
english_title: "#approval  #neighboring #church #MadhavRaj #completes #rhythmic #wonder #Thayambaka"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194383/the-approval-of-the-neighboring-church-madhav-raj-completes-rhythmic-wonder-in-thayambaka"
published_at: "2024-03-25T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66019d084176e_raj.jpg"
keywords: []
---

# #Compliment| അയൽ സഭയുടെ അനുമോദനം ; തായമ്പകയിൽ താള വിസ്മയം തീർത്ത് മാധവ് രാജ്

> **Lead Summary:** **നാദാപുരം :[ **കേരളത്തിന്റെ തനതു കലാരൂപമായ തായമ്പക യിൽ താളവിസ്മയം തീർത്തു കല്ലാച്ചിയുടെ സ്വന്തം മാധവ് രാജ്. വയനാട് വള്ളിയുർകാവ് ക്ഷേത്രോത്സവത്തോട്ടനുബന്ധിച്ചു നടന്ന തായമ്പകയിൽ അവിസ്മരണീയ കാഴ്ചപ്പകർന്നു. കല്ലാച്ചി ജി യു പി സ്കൂൾ വിദ്യാർത്ഥിയായ മാധവരാജ് .

## Article Content

**നാദാപുരം :[ **കേരളത്തിന്റെ തനതു കലാരൂപമായ തായമ്പക യിൽ താളവിസ്മയം തീർത്തു കല്ലാച്ചിയുടെ സ്വന്തം മാധവ് രാജ്. വയനാട് വള്ളിയുർകാവ് ക്ഷേത്രോത്സവത്തോട്ടനുബന്ധിച്ചു നടന്ന തായമ്പകയിൽ അവിസ്മരണീയ കാഴ്ചപ്പകർന്നു. കല്ലാച്ചി ജി യു പി സ്കൂൾ വിദ്യാർത്ഥിയായ മാധവരാജ് .

കല്ലാച്ചി കുന്നമംഗലം ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെയും അനിതയുടെയും മകനാണ്.നന്മണ്ട വിജയൻ മാരരുടെയും വിവേക് കല്ലാച്ചിയുടെയും ശിഷ്യനാണ് ഈ കൊച്ചു കലാകാരൻ. അഞ്ചാം വാർഡ് കുഴിമഠം അയൽസഭയുടെ നേതൃത്വത്തിൽ മാധവ് രാജിനെ അനുമോദിച്ചു.

കൺവീനർ കെ ടി കെ ഭാസ്കരൻ, വാഴയിൽ വിനു, ചാത്തു മാസ്റ്റർ, പ്രദീപൻ മാസ്റ്റർ, അശോകൻ വട്ടകണ്ടി, അനീഷ് ഇല്ലത്തു താഴെ, കണ്ണൻ പീറ്റോളള ത്തിൽ, വാസു കുഴിമഠം, സജീവൻ മാസ്റ്റർ, സുഭാഷ് കുഴിമഠം, സിദ്ധാർത്ഥൻ, കുമാരൻ കുറുങ്ങോട്ടുകണ്ടി, ഷൈലജ, ഷിംന, സതി,ഇ വി ശാന്ത,ലിജിന, ശാലിനി, കല്യാണി, ദിൽന തുടങ്ങിയവർ നേതൃത്വം നൽകി. കുന്നമംഗലം ഇല്ലത്തു വച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ദിലീപ്കുമാർ മെമെന്റോ നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194383/the-approval-of-the-neighboring-church-madhav-raj-completes-rhythmic-wonder-in-thayambaka)