---
title: "#camp| ജെ സി ഐ നാദാപുരം സൗജന്യ ജലപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#JCI #Nadapuram #organized  #free #water #testing #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194567/jci-nadapuram-organized-free-water-testing-camp"
published_at: "2024-03-26T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602a5b687fc3_camp_1.jpg"
keywords: []
---

# #camp| ജെ സി ഐ നാദാപുരം സൗജന്യ ജലപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **ലോക ജലദിനത്തോട് അനുബന്ധിച്ച് ജെ സി ഐ നാദാപുരം സംഘടിപ്പിക്കുന്ന അക്വാ അലേർട്ട് എന്ന ജലപരിശോധന യജ്ഞത്തിന്റെ ആദ്യ ക്യാമ്പ് ചൊവ്വാഴ്ച എടച്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **ലോക ജലദിനത്തോട് അനുബന്ധിച്ച് ജെ സി ഐ നാദാപുരം സംഘടിപ്പിക്കുന്ന അക്വാ അലേർട്ട് എന്ന ജലപരിശോധന യജ്ഞത്തിന്റെ ആദ്യ ക്യാമ്പ് ചൊവ്വാഴ്ച എടച്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ സംഘടിപ്പിച്ചു.

ഉത്തര മലബാറിൽ സ്വകാര്യ മേഖലയിലെ ഏക എൻ. എ. ബി. എൽ അംഗീകൃത ജലാപരിശോധന കേന്ദ്രമായ ഇന്നേറ്റ് അനലിറ്റിക്സിന്റെ സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ സലീന കെ പി, ജെസിഐ പ്രസിഡന്റ്‌ അജീഷ് ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് എരഞ്ഞോളി, പ്രൊജക്റ്റ്‌ ഡയറക്ടർ അഡ്വക്കേറ്റ് മുഹമ്മദ്‌ ജുറൈസ്, ഇന്നേറ്റ് അനലിറ്റിക്സ് സിഇഒ അജേഷ് വി എം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നാദാപുരത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിന്റെ പരിശുദ്ധിയെ കുറിച്ചും ജലപരിശോധനയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം നൽകാനായി എല്ലാ മാസവും പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ജെസിഐ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194567/jci-nadapuram-organized-free-water-testing-camp)