---
title: "#welcoming | കലാലയങ്ങൾ കീഴടക്കി ടീച്ചറമ്മ ; സ്വീകരണമൊരുക്കി വിദ്യാർത്ഥികൾ"
english_title: "#teacher #conquered #colleges #Students #prepare #reception"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194596/teacher-conquered-colleges-students-prepare-reception-new"
published_at: "2024-03-26T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602b721caf32_teacher_1.jpg"
keywords: []
---

# #welcoming | കലാലയങ്ങൾ കീഴടക്കി ടീച്ചറമ്മ ; സ്വീകരണമൊരുക്കി വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം : [**കലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ കെ ഷൈലജയുടെ പര്യാടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥ നടത്തിയ ശേഷമാണ് ക്യാമ്പസുകളിൽ സന്ദർശനം തുടങ്ങിയത്. എംഇടി കോളജിൽ എത്തിയ ടീച്ചർക്ക് പൂക്കൾ നൽകി മുദ്രാവാക്യം വിളികളോടെ ഹൃദ്യയമായ സ്വീകരണം.

## Article Content

**നാദാപുരം : [**കലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ കെ ഷൈലജയുടെ പര്യാടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥ നടത്തിയ ശേഷമാണ് ക്യാമ്പസുകളിൽ സന്ദർശനം തുടങ്ങിയത്. എംഇടി കോളജിൽ എത്തിയ ടീച്ചർക്ക് പൂക്കൾ നൽകി മുദ്രാവാക്യം വിളികളോടെ ഹൃദ്യയമായ സ്വീകരണം.

നാദാപുരം ടിഐഎം ബിഎഡ് സെൻ്റ്റിൽ സ്ഥാനാർത്ഥിയെ വരവേറ്റു.വേവത്ത് മലബാർ കോളജിൽ സന്ദർശനം നടത്തി. പുളിയാവ് നാഷണൽ കോളജിൽ അധ്യാപകരും വിദ്യാർത്ഥികളും ടീച്ചറെ സ്വീകരിച്ചു. ക്ലാസ് മുറികളിലെത്തി വോട്ട് ചെയ്യാൻ അഭ്യർത്ഥന നടത്തി.

കല്ലാച്ചി ഐഎച്ച്ആർഡി കോളജിൽ ഉജ്വല സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വൈകീട്ട് രക്തസാക്ഷി കടന്ന പുറത്ത് കുഞ്ഞിരാമൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.പൂതം പാറ പള്ളിയിലും എത്തി.എൽഡിഎഫ് നേതാക്കളായ പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ,രജീന്ദ്രൻ കപ്പള്ളി, എ എം റഷീദ്, സി എച്ച് മോഹനൻ എന്നിവർ ഒപ്പ മുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194596/teacher-conquered-colleges-students-prepare-reception-new)