---
title: "#kkshailaja| നൈറ്റ് മാർച്ചിൽ പതിനായിരങ്ങൾ; പൗരത്വ ബില്ലിനെതിരെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നാദാപുരത്ത് പടുകൂറ്റൽ റാലി"
english_title: "#thousands #night #march #Shaijateacher #led #rally #against #Citizenship #Bill  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194633/thousands-night-march-shaijateacher-led-rally-against-citizenship-bill-nadapuram-new"
published_at: "2024-03-26T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602ddc6d0834_night_march.jpg"
keywords: []
---

# #kkshailaja| നൈറ്റ് മാർച്ചിൽ പതിനായിരങ്ങൾ; പൗരത്വ ബില്ലിനെതിരെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നാദാപുരത്ത് പടുകൂറ്റൽ റാലി

> **Lead Summary:**  നാദാപുരം:(**nadapuramnews.in) **മതേതര രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മനുഷ്യസ്നേഹികളോട് ആഹ്വാനം ചെയ്ത നൈറ്റ് മാർച്ചിൽ പതിനായിരങ്ങൾ അണിനിരന്നു.

## Article Content

 നാദാപുരം:(**nadapuramnews.in) **മതേതര രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മനുഷ്യസ്നേഹികളോട് ആഹ്വാനം ചെയ്ത നൈറ്റ് മാർച്ചിൽ പതിനായിരങ്ങൾ അണിനിരന്നു.

പൗരത്വ ബില്ലിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ  ടീച്ചറുടെ നേതൃത്വത്തിൽ നാദാപുരത്ത് നടന്നത് പടുകൂറ്റൽ റാലി.

ഇന്ന് രാത്രി ഏഴരയോടെ കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ചിൽ തുറന്ന വാഹനത്തിൽ കെ.കെ ശൈലജ ടീച്ചർ അണിനിരന്നു.ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. എൽഎഡിഎഫ് നാദാപുരം നിയോജക മണ്ഡലം കൺവീനർ പിപി ചാത്തു സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് , മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് രജീന്ദ്രൻ കപ്പള്ളി, സി എച്ച് മോഹനൻ ,സമദ് നരിപ്പറ്റ വത്സരാജ് മണലാട്ട് കെ കെ മോഹൻദാസ് , എ മോഹൻദാസ് , പി എം നാണു സണ്ണി എം കെ, കെ ജി ലത്തീഫ് , ഇ എം മാത്യു എൻ കെ ലീല, പ്രേംരാജ് കായക്കൊടി, എ എം റഷീദ് റോബിറ്റ് പുതുക്കുളങ്ങര, എം ടി ബാലൻ, കരിമ്പിൽ ദിവാകരൻ, ബിജു കായക്കൊടി കരിമ്പിൽ വസന്ത, കെ കൃഷ്ണൻ, എം കെ ശശി സഞ്ജയ് ബാവ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194633/thousands-night-march-shaijateacher-led-rally-against-citizenship-bill-nadapuram-new)