---
title: "#DYFI | ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ"
english_title: "#Chekyadu #gram #panchayath #employee's #suicide #should #thoroughly #investigated  #DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194674/chekyadu-gram-panchayath-employees-suicide-should-thoroughly-investigated-dyfi-new"
published_at: "2024-03-26T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66030502a3949_dyfi.jpg"
keywords: []
---

# #DYFI | ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ

> **Lead Summary:** പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മിറ്റി. ചെക്യാട് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ പ്രിയങ്ക ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം,

## Article Content

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മിറ്റി. ചെക്യാട് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ പ്രിയങ്ക ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം,

പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും ആത്മഹത്യ ചെയ്ത പ്രിയങ്ക മാനസിക പീഡനങ്ങൾ നേരിട്ടതായുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ആത്മഹത്യ കുറിപ്പിലെ വിശദവിവരങ്ങളും പരിശോധിച്ച് പോലീസ് കുറ്റമറ്റതും സമഗ്രമായും അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറുവന്തേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194674/chekyadu-gram-panchayath-employees-suicide-should-thoroughly-investigated-dyfi-new)