---
title: "#Remembered | കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിനെ അനുസ്മരിച്ചു"
english_title: "#Remembered #KPKunhikrishnaKurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194742/remembered-kpkunhikrishnakurup"
published_at: "2024-03-27T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603acdc67c09_kurupp_2.jpg"
keywords: []
---

# #Remembered | കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം:[ **ജനതാദൾ നേതാവും പഴയ കാല സോഷ്യലിസ്റ്റും വളയം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിൻ്റെ പതിനാലാം ചരമവാർഷികം ആർ.ജെ.ഡി ആചരിച്ചു. കാലത്ത് വളയം വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന പ്രഭാത ഭേരി നടത്തി .

## Article Content

**നാദാപുരം:[ **ജനതാദൾ നേതാവും പഴയ കാല സോഷ്യലിസ്റ്റും വളയം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിൻ്റെ പതിനാലാം ചരമവാർഷികം ആർ.ജെ.ഡി ആചരിച്ചു. കാലത്ത് വളയം വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന പ്രഭാത ഭേരി നടത്തി .

തുടർന്ന് നടന്ന അനുസ്മരണ യോഗം ആർ.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു. ആർ.ജെ .ഡിനാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി കെ.വിനാസർ, ട്രഷറർ സി.എച്ച് ഫൈസൽ, ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ടി.കെ രാഘവൻ അടിയോടി, എം കുഞ്ഞികൃഷ്ണൻ , മടാക്കൽ ബാബുരാജ്, രഞ്ജിത്ത് വളയം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194742/remembered-kpkunhikrishnakurup)