#POCSOCASE|പോക്സോ കേസ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് നാദാപുരം കോടതി

#POCSOCASE|പോക്സോ കേസ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് നാദാപുരം കോടതി
Mar 27, 2024 05:19 PM | By Kavya N

നാദാപുരം:  (nadapuramnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസുകളിൽ 3 പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ. എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിനു വർക്ക് ഷോപ്പ് ഉടമയും വ്യാപാരിയുമായ കല്ലാച്ചി പയന്തോങ് അമ്മുക്കുട്ടി ഹൗസിൽ രാജീവനെ (62) 29 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.

2023 ഫെബ്രുവരി 19ന് പയന്തോങ്ങിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. സ്കൂൾ വിദ്യാർഥിനിയെ സ്കൂളിലേക്കുള്ള വഴിയിൽ വച്ചു കടന്നു പിടിക്കുകയും റോഡിൽ വച്ചും പിന്നീട് വീട്ടിലേക്കു കൊണ്ടുപോയും ലൈംഗികമായി പീഡിപ്പിച്ചതിന് വളയം കല്ലുനിരയിലെ കുന്നുപറമ്പത്ത് മനോജിനെ (46) 12 വർഷം കഠിന ത‍ടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണു ശിക്ഷിച്ചത്.

പെൺകുട്ടിയിൽ നിന്ന് സ്കൂൾ അധ്യാപിക വിവരം അറിഞ്ഞതോടെ വളയം പൊലീസിനെ അറിയിക്കുകയായിരുന്നു. 2022 ഏപ്രിൽ മുതൽ ഒരു വർഷം പല തവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് മേപ്പയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര അയ്യപ്പൻ ചാലിൽ സുരേഷിനെ (53) പതിനേഴര വർഷം കഠിന തടവിനും 75,000 രൂപ പിഴ അടയ്ക്കാനും ഇതേ കോടതി ശിക്ഷിച്ചു.

അതിജീവിതയുടെ വീട്ടിൽ ചെന്ന് മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം പീഡിപ്പിച്ചെന്നാണു കേസ്. മൂന്നു കേസുകളിലും ജില്ലാ പോക്സോ കോടതി ജ‍ഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. 3 കേസുകളിലും പ്രോസിക്യൂഷനായി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

#POCSO #CASE #Nadapuram #court #sentenced #three #accused #molesting #minorgirls

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories