#ParakkalAbdullah| സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം -പാറക്കൽ അബ്ദുല്ല

#ParakkalAbdullah| സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം -പാറക്കൽ അബ്ദുല്ല
Mar 29, 2024 09:47 PM | By Kavya N

നാദാപുരം: (nadapuramnews.com) സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വടകര പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുല്ല. അട്ടക്കുണ്ട് കടവിൽ യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ കുറ്റ്യാടി നിയോജക മണ്ഡലം പര്യടനത്തിൽ സംസാരിക്കുകയായിരുന്നു പാറക്കൽ അബ്ദുല്ല.

ഒരു ജനവിഭാഗത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പൗരത്വ നിയമം. അതിനെതിരെ പാർലമെൻ്റിന് അകത്തും പുറത്തും ഉജ്ജ്വല പോരാട്ടമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി നടത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശശി തരൂരും കപിൽ സിബലും കേരള യുഡിഎഫ് എംപിമാരും ഉൾപ്പെടെയുള്ളവർ നിയമഭേദഗതിക്കെതിരെ ശക്തമായി നിലകൊണ്ടു.

സോണിയ ഗാന്ധി എംപിമാരെയും കൊണ്ട് പാർലമെൻ്റിനു മുന്നിൽ ധർണ നടത്തി. കേരളത്തിലെ കോൺഗ്രസ് എം.പിമാർ ദ്വിദിന പദയാത്രകൾ നടത്തി.മുസ്ലിം ലീഗ് നിയമപോരാട്ടം ആരംഭിച്ചു. ഇത്തരത്തിൽ വളരെ കാര്യക്ഷമമായ രീതിയിലാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടപെട്ടത്. ഇതിനിടെ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് സിപിഐഎം പൗരത്വ വിഷയവുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്.

രാത്രിയിൽ പാട്ടുവെച്ച് നൃത്തം ചെയ്ത് ഡിജെ പാർട്ടി നടത്തിയാണ് അവർ സമരമെന്ന പേരിൽ റോഡിൽ ഇറങ്ങുന്നത്. ഇത് ഒരു സമൂഹത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തെ അപഹസിക്കൽ ആണെന്നും സി എ എയുടെ പേരിലെടുത്ത കേസുകൾ പോലും പിൻവലിക്കാത്തവരുടെ ആത്മാർഥത ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പാറക്കൽ പറഞ്ഞു.

#CPM #should #stayaway #DJ #parties #name #CAA #ParakkalAbdullah

Next TV

Related Stories
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 29, 2024 12:10 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്  നാളെവരെ

Apr 29, 2024 11:40 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെവരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:06 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി...

Read More >>
#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

Apr 28, 2024 10:43 PM

#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

Read More >>
#rahulmankootathil  | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

Apr 28, 2024 08:38 PM

#rahulmankootathil | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

Apr 28, 2024 08:06 PM

#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ...

Read More >>
Top Stories










News Roundup