---
title: "#KamalHaasan| ടീച്ചർക്ക് വേണ്ടി വോട്ടഭ്യർഥിച്ച് ഉലകനായകൻ കമൽ ഹാസൻ"
english_title: "#Actor #KamalHaasan #appeals #votes #teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195466/actor-kamalhaasan-appeals-votes-teachers"
published_at: "2024-03-29T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606efc5700f4_kamalhassab.jpg"
keywords: []
---

# #KamalHaasan| ടീച്ചർക്ക് വേണ്ടി വോട്ടഭ്യർഥിച്ച് ഉലകനായകൻ കമൽ ഹാസൻ

> **Lead Summary:** **നാദാപുരം: [**വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ടഭ്യർഥിച്ച് ഇന്ത്യൻ സിനിമ ഇതിഹാസം കമൽ ഹാസൻ.വീഡിയോ വഴിയാണ് കമൽ ഹാസൻ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചത്. ഇന്ത്യയെ ഇന്ത്യയായി നിലനിർത്താനാണ് നമ്മൾ ഇത്തവണ വോട്ട് ചെയ്യുന്നത്.

## Article Content

**നാദാപുരം: [**വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ടഭ്യർഥിച്ച് ഇന്ത്യൻ സിനിമ ഇതിഹാസം കമൽ ഹാസൻ.വീഡിയോ വഴിയാണ് കമൽ ഹാസൻ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചത്. ഇന്ത്യയെ ഇന്ത്യയായി നിലനിർത്താനാണ് നമ്മൾ ഇത്തവണ വോട്ട് ചെയ്യുന്നത്.

ആ പോരാട്ടത്തിൽ പ്രധാന കണ്ണിയാകാൻ പോകുന്ന നേതാക്കളിൽ ഒരാളാണ് വടകരയിൽ നിന്നും മത്സരിക്കുന്ന എന്റെ പ്രിയ സഹോദരി കെ കെ ശൈലജ.ലോകം പകച്ചു നിന്ന കാലത്ത് പോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് ശ്രീമതി കെ കെ ശൈലജ...എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ നിപ്പ,കോവിഡ് പ്രതിരോധത്തിൽ ടീച്ചർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ലോകം ടീച്ചറെ ആദരിച്ചതിനെ കുറിച്ചും എടുത്തു പറയുന്നു.

സമകാലിക ഇന്ത്യയിലെ വ്യവസ്ഥിതിക്കെതിരെ പോരാടാൻ പാർലിമെന്റിൽ ശൈലജ ടീച്ചറുടെ ശബ്ദമുണ്ടാവണമെന്നും,ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

കേളുവേട്ടൻ മന്ദിരത്തിൽ വെച്ച് നടന്ന വീഡിയോ പ്രകാശനം എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.വടകര മുൻസിപ്പൽ ചെയർപേഴ്‌സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞികണ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195466/actor-kamalhaasan-appeals-votes-teachers)