---
title: "#meeting | ജ്ഞാനോദയ ഗ്രന്ഥാലയം വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു "
english_title: "#Gnanodaya #Granthalaya #held #anti #communal #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195599/gnanodaya-granthalaya-held-anti-communal-meeting"
published_at: "2024-03-30T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607ce43b64f0_eda.jpg"
keywords: []
---

# #meeting | ജ്ഞാനോദയ ഗ്രന്ഥാലയം വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** ** എടച്ചേരി : [**എടച്ചേരി തലായി ജ്ഞാനോദയ ഗ്രന്ഥാലയം വർഗ്ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എടച്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ കെ. കെ.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

** എടച്ചേരി : [**എടച്ചേരി തലായി ജ്ഞാനോദയ ഗ്രന്ഥാലയം വർഗ്ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എടച്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ കെ. കെ.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് കെ. പി നാണു മാസ്റ്റർ അധ്യക്ഷതവഹിച്ചു. കുന്നത്ത് ഗംഗാധരൻ മാസ്റ്റർ വിഷയാവതരണം നടത്തി. കുഞ്ഞല എന്ന കവിതാ സമാഹാരത്തിൻ്റെ കുഞ്ഞു കവിയത്രിയായ ശിവഗംഗാ ബി ആർ നെ ചടങ്ങിൽ കെ.രാഘവൻ മൊമെൻ്റോയും ഗ്രന്ഥങ്ങളും നൽകി അനുമോദിച്ചു.

ഗ്രന്ഥശാലാ സെക്രട്ടറി കെ. കെ. രമേശൻ ചടങ്ങിൽ സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195599/gnanodaya-granthalaya-held-anti-communal-meeting)