---
title: " #praful | സ്ഥാനാർഥി പര്യടനം ; മലയോര മേഖലയിലെ കർഷകരുടെ മനമറിഞ്ഞ് പ്രഫുൽ"
english_title: "#roadshow #praful #visit #Farmers #hilly #areas "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195653/roadshow-praful-visit-farmers-hilly-areas"
published_at: "2024-03-30T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608035e7ed79_praful_2.jpg"
keywords: []
---

#  #praful | സ്ഥാനാർഥി പര്യടനം ; മലയോര മേഖലയിലെ കർഷകരുടെ മനമറിഞ്ഞ് പ്രഫുൽ

> **Lead Summary:** **നാദാപുരം : [**കാർഷിക മേഖലയായ നാദാപുരത്തെ കർഷകരുടെ മനസറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ . ഇന്നലെ എടച്ചേരി, ഇരിങ്ങണ്ണൂർ പ്രദേശത്തെ കടകളിലും, കാർഷികമേഖലകളിലുമുള്ള വോട്ടർമാരെ കണ്ടു. തോഴിലുറപ്പ് തോഴിലാളികൾ, കൃഷിക്കാർ, മറ്റ് കാർഷിക മേഖലയിൽ തോഴിലെടുക്കുന്ന വോട്ടർമാരെ നേരിൽ കണ്ടു.

## Article Content

**നാദാപുരം : [**കാർഷിക മേഖലയായ നാദാപുരത്തെ കർഷകരുടെ മനസറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ . ഇന്നലെ എടച്ചേരി, ഇരിങ്ങണ്ണൂർ പ്രദേശത്തെ കടകളിലും, കാർഷികമേഖലകളിലുമുള്ള വോട്ടർമാരെ കണ്ടു. തോഴിലുറപ്പ് തോഴിലാളികൾ, കൃഷിക്കാർ, മറ്റ് കാർഷിക മേഖലയിൽ തോഴിലെടുക്കുന്ന വോട്ടർമാരെ നേരിൽ കണ്ടു.

തോഴിലുറപ്പ് പദ്ധതി പ്രകാരം ഉള്ള ജോലിക്ക് കൂലി വർദ്ധിപ്പിച്ചതിൽ തൊഴിലാളികൾ മോദി സർക്കാരിന് നന്ദി പറഞ്ഞു. ടി കെ പ്രഭാകരൻ, കെ.കെ രഞ്ജിത്ത് കെ. മനീഷ്, സി.പി. വിപിൻ ചന്ദ്രൻ ,എം ടി ഗോപിനാഥ്, പവിത്രൻ ഇരിങ്ങണ്ണൂർ, പി പി ഇന്ദിര, എം പി രാജൻ , സി എം ശിവപ്രസാദ്, കണ്ടോത്ത് സുരേന്ദ്രൻ ,എം.സി അനീഷൻ. കെ.ടി.കെ ചന്ദ്രൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

കാശ്മീരിലെ ബാരാമുള്ളതിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ച കോട്ടേ ബ്രത്തെ ധീര ജവാൻ ടിപി ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വൈകുന്നേരം തോട്ടിൽപ്പാലത്തു നിന്ന് ആരംഭിച്ച റോഡ് ഷോ കുറ്റ്യാടി, കക്കട്ട്, മൊകേരി, നാദാപുരം വഴി ഇരിങ്ങണ്ണൂരിൽ സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195653/roadshow-praful-visit-farmers-hilly-areas)