---
title: "#Mylanchi| മൈലാഞ്ചിച്ചേല് അവിസ്മരണീയമായി"
english_title: "#Mylanchichel #unforgettable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195696/mylanchichel-unforgettable"
published_at: "2024-03-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660833785bf93_mylanchi_1.jpg"
keywords: []
---

# #Mylanchi| മൈലാഞ്ചിച്ചേല് അവിസ്മരണീയമായി

> **Lead Summary:** **നാദാപുരം: [**ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി. 'മൈലാഞ്ചി ച്ചേല്' എന്നപേരിൽ എം വൈ എം ഹാളിൽ നടന്ന പരിപാടിയിൽ രണ്ട് കാറ്റഗറി കളിലായി ആവേശകരമായ മത്സരം നടന്നു. കൈകളിൽ വ്യത്യസ്ത ഡിസൈനുകളിൽ മത്സരാർത്ഥികൾ വിസ്മയം തീർക്കുകയായിരുന്നു.

## Article Content

**നാദാപുരം: [**ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി. 'മൈലാഞ്ചി ച്ചേല്' എന്നപേരിൽ എം വൈ എം ഹാളിൽ നടന്ന പരിപാടിയിൽ രണ്ട് കാറ്റഗറി കളിലായി ആവേശകരമായ മത്സരം നടന്നു. കൈകളിൽ വ്യത്യസ്ത ഡിസൈനുകളിൽ മത്സരാർത്ഥികൾ വിസ്മയം തീർക്കുകയായിരുന്നു.

സ്റ്റുഡന്റ് കാറ്റഗറിയിൽ ഫാത്തിമ മുനീർ ഒന്നാംസ്ഥാനവും, നാഫിയ മൊയ്തു രണ്ടാം സ്ഥാനവും ഫിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. അഡൾട്ട് കാറ്റഗറിയിൽ ഫമിദ സി ഒന്നാം സ്ഥാനവും ഫായിസ സവാദ് രണ്ടാം സ്ഥാനവും അസ്ന യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സമാപന ചടങ്ങിൽ കേരള മാപ്പിളകലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് മുഖ്യാതിഥിയായി.

ജെ സി പ്രസീദ അധ്യക്ഷത വഹിച്ചു. ജെ സി ഐ: നാദാപുരം ചാപ്റ്റർ പ്രസിഡന്റ് അജീഷ് ബാല കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ കെ സലീന ടീച്ചർ സ്വാഗതം പറഞ്ഞു. യു എ ഇയിലെ പ്രമുഖ മെഹന്ദി ആർട്ടിസ്റ്റ് സാക്കിയ സുബൈർ വിജയികളെ പ്രഖ്യാപിച്ചു. കരയത്ത് ഹമീദ് ഹാജി, നജീബ് മാസ്റ്റർ അരൂർ, ജിജിന വാണിമേൽ, രഘു, ശബാന, നുസൈബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195696/mylanchichel-unforgettable)