#ShafiParambil | തെരുവീഥികൾ ജനനിബിഡമാക്കി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോകൾ

#ShafiParambil  | തെരുവീഥികൾ ജനനിബിഡമാക്കി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോകൾ
Apr 1, 2024 08:59 PM | By Aparna NV

 വളയം: (nadapuramnews.in) തെരുവീഥികൾ ജന നിബിഡമാക്കി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ തുടരുന്നു.അത്ഭൂത പൂർവമായ ജനക്കൂട്ടമാണ് തിങ്കളാഴ്ച റോഡ്ഷോ നടന്ന തൊട്ടിൽപ്പാലത്തും വളയത്തും ഉണ്ടായത്. വഴിയോരങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ ഷാഫിക്കായി കാത്തുനിൽക്കുന്നതായിരുന്നു കാഴ്ച.

വളയത്ത് റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗത്തിൽ കേന്ദ്ര-കേരള സർക്കാരുകളെ സ്ഥാനാർഥി അതിരൂക്ഷമായി വിമർശിച്ചു. സാധാരണക്കാരനു വേണ്ടിയാണ് താൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഷാഫി പറഞ്ഞു.

കോൺഗ്രസിനെ പരാജയപ്പെടുത്തുമ്പോൾ ബിജെപിക്കാർ പറഞ്ഞത് 40 രൂപയ്ക്ക് പെട്രോൾ തരാമെന്നാണ്, പക്ഷേ കിട്ടിയില്ല. 30 രൂപയ്ക്ക് ഡീസൽ തരാമെന്നു പറഞ്ഞു, കിട്ടിയില്ല. 300 രൂപയ്ക്ക് ഗ്യാസ് തരാമെന്നു പറഞ്ഞു, കിട്ടിയില്ല.രണ്ട് കോടി തൊഴിൽ തരാമെന്നു പറഞ്ഞു, കിട്ടിയില്ല.

ചില രാജ്യങ്ങളെ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞു, ഉണ്ടായില്ല. അവരെക്കാൾ മുമ്പോട്ടു പോകുമെന്നു പറഞ്ഞു, പോയില്ല. ഒരു ഡോളറിന് 40 രൂപ മതിയാവും എന്നു പറഞ്ഞു.സ്വിസ് ബാങ്കിലെ കള്ളപ്പണം എടുത്തു കൊണ്ടുവരും എന്നു പറഞ്ഞിട്ട് അവസാനം എസ്ബിഐയിലെ കണക്ക് പുറത്തുവിടാൻ സുപ്രിം കോടതി ഇടപെടൽ വേണ്ടിവന്നു.

ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാത്തവർക്ക് വോട്ട് ചെയ്യേണ്ട ബാധ്യത ജനങ്ങൾക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

#Shafi #Parambil #road #show

Next TV

Related Stories
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

Jul 26, 2024 08:29 PM

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ്...

Read More >>
#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

Jul 26, 2024 06:12 PM

#knowledge | അറിവും നൈപുണ്യവും നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
#training  | മത്സര പരീക്ഷകള്‍ ;   സൗജന്യ പരിശീലന ക്ലാസ്സുകൾ

Jul 26, 2024 03:37 PM

#training | മത്സര പരീക്ഷകള്‍ ; സൗജന്യ പരിശീലന ക്ലാസ്സുകൾ

പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപ്പെന്റ് ലഭിക്കും....

Read More >>
#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ്  ഫീച്ചർ ഡോക്യൂമെന്ററി  പ്രദർശനം ഇന്ന്

Jul 26, 2024 01:13 PM

#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ് ഫീച്ചർ ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

ഉദ്ഘാടന ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല? എങ്കിൽ വടകര പാർക്കോയിൽ വരൂ

Jul 26, 2024 10:48 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല? എങ്കിൽ വടകര പാർക്കോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup