---
title: "#rahulmamkootathil| യു ഡി എഫിന് വോട്ട് നൽകിയാണ് ആക്രമണങ്ങൾക്ക് പകരം ചോദിക്കേണ്ടത് -രാഹുൽ മാങ്കൂട്ടത്തിൽ"
english_title: "#Instead #of #attacks, #we #should #vote #for #UDF #rahulmamkootathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196500/instead-of-attacks-we-should-vote-for-udf-rahulmamkootathil"
published_at: "2024-04-03T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d1ed37a66a_kh.jpg"
keywords: []
---

# #rahulmamkootathil| യു ഡി എഫിന് വോട്ട് നൽകിയാണ് ആക്രമണങ്ങൾക്ക് പകരം ചോദിക്കേണ്ടത് -രാഹുൽ മാങ്കൂട്ടത്തിൽ

> **Lead Summary:** **അരൂർ:[ **[ ]യു. ഡി.എഫിന് വോട്ട് നൽകിയാണ് അക്രമങ്ങൾക്ക് പകരം ചോദിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

## Article Content

**അരൂർ:[ **[ ]യു. ഡി.എഫിന് വോട്ട് നൽകിയാണ് അക്രമങ്ങൾക്ക് പകരം ചോദിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പെരുമുണ്ടച്ചേരിയിൽ യു.ഡി.എഫ് സ്ഥാപിച്ച പ്രചരണ ബോർഡിൽ നിന്ന് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തല വെട്ടി എടുത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെറിഞ്ഞ സംഭവത്തിൽ യു.ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.

ഇടത് മുന്നണിക്ക് വോട്ടു ചെയ്താൽ പിണറായി സർക്കാരിൻ്റെ ചെയ്തികൾക്ക് പിന്തുണ നൽകലാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.പി മുനീർ അധ്യക്ഷതവഹിച്ചു. അമ്പ്രോളി രവി , ബവിത് മലോൽ , കെ സജീവൻ, പി അജിത്ത്, എം.കെ. ഭാസ്കരൻ, വി.പി കുഞ്ഞമ്മദ്, കെ.കെ മജീദ് , പി ശ്രീലത, റീത്ത കണ്ടോത്ത്, സി.കെ ഷാലിസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196500/instead-of-attacks-we-should-vote-for-udf-rahulmamkootathil)