---
title: "#Manjapalli|മഞ്ഞപ്പള്ളി മൈതാനം ഓഹരി വെക്കാൻ ഹൈ​ക്കോ​ട​തി ഉത്തരവ് ലഭിച്ചതായി അവകാശവാദം"
english_title: "#It #is #claimed #that #the #HighCourt #order #has #been #received #to #stake #the #ManjapalliMaidan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196506/it-is-claimed-that-the-highcourt-order-has-been-received-to-stake-the-manjapallimaidan"
published_at: "2024-04-03T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d26a1f1e2b_hgd.jpg"
keywords: []
---

# #Manjapalli|മഞ്ഞപ്പള്ളി മൈതാനം ഓഹരി വെക്കാൻ ഹൈ​ക്കോ​ട​തി ഉത്തരവ് ലഭിച്ചതായി അവകാശവാദം

> **Lead Summary:** **വ​ട​ക​ര:[ **വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വിവാദമായ മൂ​ന്ന​ര ഏ​ക്ക​ർ മ​ഞ്ഞ​പ്പ​ള്ളി മൈ​താ​നം അ​വ​കാ​ശി​ക​ൾ​ക്ക് ഓ​ഹ​രി വെ​ച്ച് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഹ​ർജി​ക്കാ​രാ​യ ത​യ്യി​ൽ നാ​ണു,പ​യി​ച്ചി​യി​ൽ കു​മാ​ര​ൻ എ​ന്നി​വ​ർ വടകരയിൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

## Article Content

**വ​ട​ക​ര:[ **വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വിവാദമായ മൂ​ന്ന​ര ഏ​ക്ക​ർ മ​ഞ്ഞ​പ്പ​ള്ളി മൈ​താ​നം അ​വ​കാ​ശി​ക​ൾ​ക്ക് ഓ​ഹ​രി വെ​ച്ച് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഹ​ർജി​ക്കാ​രാ​യ ത​യ്യി​ൽ നാ​ണു,പ​യി​ച്ചി​യി​ൽ കു​മാ​ര​ൻ എ​ന്നി​വ​ർ വടകരയിൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബീ​മു​ള്ള​പ​റ​മ്പ​ത്ത് മൂ​സ ഹാ​ജി​ക്ക് ഭൂ​മി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർജി സ​മ​ർ​പ്പി​ക്കു​ക​യും താ​ൽ​ക്കാ​ലി​ക ഇ​ഞ്ച​ക്ഷ​ൻ ഉ​ത്ത​ര​വ് ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഹൈ​ക്കോട​തി വാ​ദം കേ​ട്ട് താ​ത്കാ​ലി​ക ഇ​ഞ്ച​ക്ഷ​ൻ ത​ള്ളു​ക​യും തങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

ഭൂ​മി മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​മ​സ​മി​തി ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് ത​ട​സ്സ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത് .

ഇതി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​മ​സ​മി​തി കോ​ട​തി ഉ​ത്ത​ര​വ് മാ​നി​ച്ച് സ്ഥ​ലം ഓ​ഹ​രി​വെ​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196506/it-is-claimed-that-the-highcourt-order-has-been-received-to-stake-the-manjapallimaidan)