---
title: "#rameshanpaleri|പതിവുതെറ്റാത്ത കരുതൽ: വിഷു റംസാൻ കിറ്റ് വിതരണവുമായി എംടി ഹോട്ടൽ"
english_title: "#MT #Hotel #with #Vishu #Ramzan #kit #supply"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196533/mt-hotel-with-vishu-ramzan-kit-supply"
published_at: "2024-04-03T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d4afa6b3cd_paleriii.jpg"
keywords: []
---

# #rameshanpaleri|പതിവുതെറ്റാത്ത കരുതൽ: വിഷു റംസാൻ കിറ്റ് വിതരണവുമായി എംടി ഹോട്ടൽ

> **Lead Summary:** **നാദാപുരം:[ **[ ]ആഘോഷങ്ങളിൽ വർഷങ്ങളായി കരുതലിൻ്റെ കൈ താങ്ങുമായി നാടിനൊപ്പം നിൽക്കുന്ന കല്ലാച്ചിയിലെ എം ടി ഹോട്ടൽ ഇത്തവണയും പതിവുതെറ്റിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട 165 കുടുംബങ്ങൾക്ക് വിഷുവിനും, റംസാനും കിറ്റ് വിതരണത്തിന് ഒരുങ്ങുകയാണ് എംടി ഹോട്ടൽ.

## Article Content

**നാദാപുരം:[ **[ ]ആഘോഷങ്ങളിൽ വർഷങ്ങളായി കരുതലിൻ്റെ കൈ താങ്ങുമായി നാടിനൊപ്പം നിൽക്കുന്ന കല്ലാച്ചിയിലെ എം ടി ഹോട്ടൽ ഇത്തവണയും പതിവുതെറ്റിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട 165 കുടുംബങ്ങൾക്ക് വിഷുവിനും, റംസാനും കിറ്റ് വിതരണത്തിന് ഒരുങ്ങുകയാണ് എംടി ഹോട്ടൽ.

ഏപ്രിൽ 8 ന് വൈകീട്ട് 4 മണിക്ക് ടിപി കണാരൻ സ്മാരക ഹാളിൽ യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി പരിപാടി ഉദ്ഘാടനം ചെയ്യൂം.വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും .

ആശംസകളർപ്പിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി വാർഡ് മെമ്പർമാരായ എ ദിലീപ് കുമാർ, നിഷ മനോജ്, സി എച്ച് മോഹനൻ, കെ ശ്യാമള ടീച്ചർ, ടി സുഗതൻ, അഡ്വ : കെഎം രഘുനാഥ്, എംപി സൂപ്പി, കെ ടി കെ ചന്ദ്രൻ, കെജി ലത്തീഫ് , കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, എന്നിവർ സംസാരിക്കും. എരോത്ത് ഫൈസൽ സ്വാഗതവും,എംടി കുഞ്ഞിരാമൻ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196533/mt-hotel-with-vishu-ramzan-kit-supply)