---
title: "#kkShailaja | രണ്ടാംഘട്ട പര്യടനം; നാടറിഞ്ഞ് നാട്ടുകാരിൽ ഒരാളായി ശൈലജ ടീച്ചർ"
english_title: "#kkShailaja  #became #one #of #the #natives"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196793/kkshailaja-became-one-of-the-natives"
published_at: "2024-04-04T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ebdf42c703_v3.jpg"
keywords: []
---

# #kkShailaja | രണ്ടാംഘട്ട പര്യടനം; നാടറിഞ്ഞ് നാട്ടുകാരിൽ ഒരാളായി ശൈലജ ടീച്ചർ

> **Lead Summary:** **വടകര: [**[ ]വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ രണ്ടാംഘട്ട മണ്ഡല പര്യടനത്തിന് തുടക്കമായി. നാട് വിറങ്ങലിച്ച നിപയുടെ രണ്ടാം വരവിന് സാക്ഷ്യമായ മംഗലാടായിരുന്നു ആദ്യ സ്വീകരണം.

## Article Content

**വടകര: [**[ ]വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ രണ്ടാംഘട്ട മണ്ഡല പര്യടനത്തിന് തുടക്കമായി. നാട് വിറങ്ങലിച്ച നിപയുടെ രണ്ടാം വരവിന് സാക്ഷ്യമായ മംഗലാടായിരുന്നു ആദ്യ സ്വീകരണം.

2018 ൽ കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കി ജനകീയ കൂട്ടായ്മയിൽ നടത്തിയ പ്രതിരോധമാണ് ഭീതിയുടെ ദിനങ്ങൾ അതിവേഗം താണ്ടാൻ മംഗലാടിനെയും പ്രാപ്തമാക്കിയത്.

രണ്ടാം പിണറായി സർക്കാറിൻ്റ കരുതൽ ആ ജനത അനുഭവിച്ചറിഞ്ഞു. അത് പ്രതിഫലിക്കുന്നതായിരുന്നു കെ കെ ശൈലജ ടീച്ചർക്ക് മംഗലാട് നൽകിയ വൻ ജനാവലി അടങ്ങിയ വരവേൽപ്പ്.

വിലാതപുരത്തും പുതിയടത്ത് താഴയും പാതിരിപ്പറ്റയിലും വട്ടോളിലും നടുപ്പൊയിലിലും താഴെ വടയവും കൂളിക്കുന്നിലും പൂളക്കൂലിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ടീച്ചറെ സ്വീകരിക്കാനെത്തിയത്.

കാക്കുനി, ആയഞ്ചേരി, വില്യാപ്പള്ളി യുപി സ്കൂൾ, കോട്ടപ്പള്ളി, ചാനിയംകടവ്, തോടന്നൂർ, കീഴൽ യു പി സ്കൂൾ, പതിയാരക്കര എൽപി സ്കൂൾ കളരിക്കുന്ന്, എളമ്പിലാട് വയൽ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രാത്രിയോടെ കുറുന്തോടിയിൽ പര്യടനം സമാപിക്കും.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ ദിനേശൻ, ടി പി ഗോപാലൻ, പി സുരേഷ് ബാബു, കെ വാസു, ടി കെ രാഘവൻ, കെ പി കുഞ്ഞിരാമൻ, ടി കെ മോഹൻദാസ്, കെ കെ സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.

ആയാടത്തിൽ രവീന്ദ്രൻ, ജയപ്രകാശ്, കെ പി പവിത്രൻ, റീന സുരേഷ്, വള്ളിൽ ശ്രീജിത്ത്, കെ പി ശ്രീജിത്ത്, നിധിൻ കെ വൈദ്യർ, സി പി മുകുന്ദൻ, മുഹമ്മദ് കക്കട്ടിൽ, അഡ്വ. ബിനൂപ്, വിനോദ് ചെറിയത്ത്, കുനിയിൽ രാഘവൻ, തായന ശശി, കെ കെ ഗിരീഷ്, കെ കെ സുരേഷ്, മഹേഷ് പയ്യട എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196793/kkshailaja-became-one-of-the-natives)