---
title: "#shafiparambil | ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് തുടക്കമായി"
english_title: "#shafiparambil #candidate #vatakara #constituency #election #campaign #start-"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196928/shafiparambil-candidate-vatakara-constituency-election-campaign-start"
published_at: "2024-04-05T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fc2df8d3e2_shafii.jpg"
keywords: []
---

# #shafiparambil | ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് തുടക്കമായി

> **Lead Summary:** **വടകര:[ **യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശകരമായ തുടക്കം. വടകര നിയോജക മണ്ഡലത്തിലെ കറുകയിൽ വെച്ചാണ് പര്യടനത്തിന് തുടക്കമായത്. കെ.കെ രമ എം എൽ എ പര്യടനം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[ **യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശകരമായ തുടക്കം. വടകര നിയോജക മണ്ഡലത്തിലെ കറുകയിൽ വെച്ചാണ് പര്യടനത്തിന് തുടക്കമായത്. കെ.കെ രമ എം എൽ എ പര്യടനം ഉദ്ഘാടനം ചെയ്തു.

ദു:സഹമായ വിലക്കയറ്റമാണ് നാട്ടിലെന്നും ഇതിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അവർ പറഞ്ഞു. കോട്ടയിൽ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

അഡ്വ ഐ മൂസ്സ, എൻ. വേണു, എസ്.പി കുഞ്ഞമ്മദ്, കെ. ബാലനാരായണൻ , പ്രദീപ് ചോമ്പാല, അഡ്വ. നാരായണൻ നായർ, പുറന്തോടത്ത് സുകുമാരന്‍, എൻ.പി അബ്‌ദുല്ല ഹാജി, എം. ഫൈസൽ , ഒ.കെ കുഞ്ഞബ്ദുല്ല, യു. രഞ്ജിത്ത്, എ.പി ഷാജിതത്, പി.എം മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196928/shafiparambil-candidate-vatakara-constituency-election-campaign-start)