---
title: "#ParadevataShivaTemple | ഭക്തി നിറവിൽ കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം ; മതിൽ സമർപ്പണം മീനാക്ഷി ഗുരുക്കൾ നിർവഹിക്കും "
english_title: "#Paradevata  #Shiva #Temple #at #Kutipram #Meenakshi #Gurus #will #perform #the #wall #dedication"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197008/paradevata-shiva-temple-at-kutipram-meenakshi-gurus-will-perform-the-wall-dedication"
published_at: "2024-04-05T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66101f8a63966_de.jpg"
keywords: []
---

# #ParadevataShivaTemple | ഭക്തി നിറവിൽ കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം ; മതിൽ സമർപ്പണം മീനാക്ഷി ഗുരുക്കൾ നിർവഹിക്കും 

> **Lead Summary:** ** നാദാപുരം : [ **കടത്തനാടിൻ്റെ ആദ്ധ്യാത്മിക - കലാ- സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാ കേന്ദ്രമായിരുന്ന കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണത്തിൻ്റെ ഭാഗമായി ശിവ ക്ഷേത്ര സംരക്ഷണ മതിൽ സമർപ്പണവും ഭക്തജന സംഗമവും ഏപ്രിൽ 7 ന് നടക്കും.

## Article Content

** നാദാപുരം : [ **കടത്തനാടിൻ്റെ ആദ്ധ്യാത്മിക - കലാ- സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാ കേന്ദ്രമായിരുന്ന കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണത്തിൻ്റെ ഭാഗമായി ശിവ ക്ഷേത്ര സംരക്ഷണ മതിൽ സമർപ്പണവും ഭക്തജന സംഗമവും ഏപ്രിൽ 7 ന് നടക്കും.

> വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ മതിൽ സമർപ്പണം നിർവഹിക്കും. ആചാര്യ ത്രൈപുരം ശ്രീ വിദ്യോപാസകൻ " ശ്രീ ചക്രം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

രാജൻ തങ്കച്ചീൻ്റവിട റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ മുൻകാല ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റുമാരെ ആദരിക്കും. ക്ഷേത്രം ഭാരവാഹികളായ രാജീവൻ പിടി കെ , ലത പരത്തോടി എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197008/paradevata-shiva-temple-at-kutipram-meenakshi-gurus-will-perform-the-wall-dedication)