---
title: "#Jaundice | മഞ്ഞപ്പിത്തം മരണം:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന്  പരാതി"
english_title: "#Jaundice #Death  #complaint #negligence #of #health #department #officials"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197205/jaundice-death-complaint-negligence-of-health-department-officials"
published_at: "2024-04-06T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661162f8c0f4c_mmmanjaa.jpg"
keywords: []
---

# #Jaundice | മഞ്ഞപ്പിത്തം മരണം:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന്  പരാതി

> **Lead Summary:** **നാദാപുരം :[ **മഞ്ഞപ്പിത്തം പടർന്ന് കായലോട്ട് താഴയിലെ കൊടുവള്ളി നിധീഷ് മരണമടഞ്ഞ സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്നു പരാതി.മരണമടഞ്ഞ വീട്ടിലെ കിണറിലെ വെള്ളം പരിശോധനയ്ക്ക് ഉൾപ്പെടെ 900 രൂപയാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്.

## Article Content

**നാദാപുരം :[ **മഞ്ഞപ്പിത്തം പടർന്ന് കായലോട്ട് താഴയിലെ കൊടുവള്ളി നിധീഷ് മരണമടഞ്ഞ സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്നു പരാതി.മരണമടഞ്ഞ വീട്ടിലെ കിണറിലെ വെള്ളം പരിശോധനയ്ക്ക് ഉൾപ്പെടെ 900 രൂപയാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്.

രോഗം പടർന്നതിനാൽ പ്രദേശത്തുകാർക്ക് ജോലിക്കു പോകാനാവാത്ത സാഹചര്യത്തിൽ പലർക്കും പണം കൊടുത്ത് പരിശോധന നടത്താൻ സാധിച്ചില്ല.ഫെബ്രുവരി രണ്ടാം വാരം ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

സമീപത്തുള്ള കുറുവന്തേരി ആരോഗ്യ ഉപകേന്ദ്രത്തിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാൻ ഇക്കാലയളവിൽ തയ്യാറായില്ല.കിണറുകളിലേക്കുള്ള ബ്ലീച്ചിംഗ് പൗഡർ വിതരണം ചെയ്യുകയാണ് ആരോഗ്യ വകുപ്പ് ഇതുവരെ ചെയ്തത്.

ബോധവൽക്കരണ പ്രവർത്തനവും ഊർജ്ജിതമാക്കിട്ടില്ല.ഈ പ്രദേശത്തു വന്ന കണ്ണൂർ ജില്ലയിലെ ചെറുപ്പറമ്പ് സ്വദേശിയായ യുവാവും ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുകയുണ്ടായി.ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇരുപത്തി എട്ടു പേരാണ് ചികിത്സ തേടിയെങ്കിലും യഥാർത്ഥ കണക്ക് അതിലും ഏറെയാണ്.

ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്ത രോഗം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നെങ്കിൽ ജീവനുകൾ രക്ഷിക്കാനാകുമായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. രണ്ട് ജില്ലകളിലായി രണ്ടു യുവാക്കൾ മരണമഞ്ഞിട്ടും ആരോഗ്യ വകുപ്പ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ആരോപിച്ചു .

നാദാപുരത്തെ താലൂക്ക് ആശുപത്രിയിലും പാറക്കടവ് ഫാമിലി ഹെൽത്ത് സെന്ററിലും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197205/jaundice-death-complaint-negligence-of-health-department-officials)