---
title: "#ShafiParampil   | മലയോര ജനതയുടെ മനസ്സിൽ പതിഞ്ഞ യാത്രയുമായി ഷാഫി പറമ്പിൽ "
english_title: "#ShafiParampil #with #trip #that #etched  #minds #of  #hilly #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197635/shafiparampil-with-trip-that-etched-minds-of-hilly-people"
published_at: "2024-04-08T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613f7003099e_shafii.jpg"
keywords: []
---

# #ShafiParampil   | മലയോര ജനതയുടെ മനസ്സിൽ പതിഞ്ഞ യാത്രയുമായി ഷാഫി പറമ്പിൽ 

> **Lead Summary:** **നാദാപുരം:[ **[ ]വന്യ മൃഗങ്ങളുടെ ശല്യം കൊണ്ടും കാർഷിക വിളകളുടെ വിലയിടിവ് കൊണ്ടും വിറങ്ങലിച്ച മലയോര ജനതയുടെ മനസ്സിൽ തൊട്ട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ മലയോര യാത്ര.

## Article Content

**നാദാപുരം:[ **[ ]വന്യ മൃഗങ്ങളുടെ ശല്യം കൊണ്ടും കാർഷിക വിളകളുടെ വിലയിടിവ് കൊണ്ടും വിറങ്ങലിച്ച മലയോര ജനതയുടെ മനസ്സിൽ തൊട്ട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ മലയോര യാത്ര.

സാധാരണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമയ പരിമിതികൾ മൂലം കടന്നു ചെല്ലാത്ത മലമടക്കുകളെ ലക്ഷ്യമാക്കിയുള്ള യാത്ര വളയത്തെ കല്ലുനിരയിൽ നിന്നും കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.മഞ്ഞപ്പിത്തം പടർന്ന് പിടിച്ച കായലോട്ട് താഴയിലെ രോഗം മൂലം മരണമടഞ്ഞ കൊടുവള്ളി നിധീഷിന്റെ വീട് സന്ദർശിച്ച ശേഷമാണ് കണ്ടിവാതുക്കലെ പ്രഥമ സ്വീകരണ കേന്ദ്രത്തിൽ എത്തിയത്.

ആദിവാസി ഊരായ കണ്ടിവാതുക്കൽ അംബേദ്കർ കോളനിയിലെ ഊര് മൂപ്പൻ മാക്കൂൽ കേളപ്പന്റെ നേതൃത്വത്തിൽ ഊഷ്മളയ സ്വീകരണം.മലയോര ഗ്രാമമായ നിടുംപറമ്പ്, കരുകുളം വഴി ഉച്ചക്ക് രണ്ട് മണിയുടെ പൊരി വെയിലത്തും വിലങ്ങാട് ടൗണിൽ എത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാനായി വൻജനാവലി എത്തി.

മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ ജെബി മേത്തർ ഷാഫി പറമ്പിലിനെ സ്വീകരിക്കാനായി വിലങ്ങാട് കാത്തുനിന്നിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197635/shafiparampil-with-trip-that-etched-minds-of-hilly-people)