---
title: "#kkShailaja  | ഞങ്ങളെ ശബ്ദമാകാൻ; നെഞ്ചോട് ചേർത്ത് ഗ്രാമ വീഥികൾ , നാടെങ്ങും ശൈലജ ടീച്ചർക്ക് വരവേൽപ്പ് "
english_title: "#kkShailaja #vatakara #cpim #candidate #Election #campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197659/kkshailaja-vatakara-cpim-candidate-election-campaign"
published_at: "2024-04-08T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661409b88ac02_s2.jpg"
keywords: []
---

# #kkShailaja  | ഞങ്ങളെ ശബ്ദമാകാൻ; നെഞ്ചോട് ചേർത്ത് ഗ്രാമ വീഥികൾ , നാടെങ്ങും ശൈലജ ടീച്ചർക്ക് വരവേൽപ്പ് 

> **Lead Summary:** **നാദാപുരം :[ **നാടൊന്നാകെ ടീച്ചറോട് പറയുന്നു , സൗഹാർദ്ദത്തോടെ പാർലമെൻ്റിൽ ഞങ്ങളെ ശബ്ദമാകാൻ നിങ്ങളുണ്ടാകണം . നെഞ്ചോട് ചേർത്ത് നാദാപുരം മണ്ഡലത്തിലെ ഗ്രാമ വീതികൾ നിറഞ്ഞു. നാടെങ്ങും കെ.കെ ശൈലജ ടീച്ചർക്ക് സ്നേഹോഷ്മള വരവേൽപ്പ്.

## Article Content

**നാദാപുരം :[ **നാടൊന്നാകെ ടീച്ചറോട് പറയുന്നു , സൗഹാർദ്ദത്തോടെ പാർലമെൻ്റിൽ ഞങ്ങളെ ശബ്ദമാകാൻ നിങ്ങളുണ്ടാകണം . നെഞ്ചോട് ചേർത്ത് നാദാപുരം മണ്ഡലത്തിലെ ഗ്രാമ വീതികൾ നിറഞ്ഞു. നാടെങ്ങും കെ.കെ ശൈലജ ടീച്ചർക്ക് സ്നേഹോഷ്മള വരവേൽപ്പ്.

ഇന്ന് രാവിലെ എടച്ചേരി തണൽ അഗതി മന്ദിരത്തിൽ അന്തേവാസികളെ സന്ദർശിച്ച ശേഷമാണ് വടകര ലോകസഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ കെ ശൈലജയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം എടച്ചേരി നോർത്തിൽ നിന്നും ആരംഭിച്ചത്. പടക്കം പൊട്ടിച്ചും പൂക്കൾ നൽകിയും ചെണ്ടമേളങ്ങളുടെയും നാസിക്ക് ഡോളിൻ്റെയും അകമ്പടിയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ വരവേറ്റു.

മസ്കറ്റിലെ പ്രവാസ ജീവിതത്തിനിടയിൽ അപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി അരക്ക് താഴെ തളർന്ന് വീൽചെയറിൻ്റെ സഹായത്തോടെ ജീവിതം മുന്നോട്ട് നീക്കുന്ന പ്രവാസി സി പി വിജയന്‍ എല്ലാ അവശതകളും മറന്ന് തുരുത്തി മുക്കിൽ സ്വീകരണ കേന്ദ്രത്തില്‍ കെ കെ ശൈലജ ടീച്ചറെ പൂച്ചണ്ട് നല്‍കി സ്വീകരിച്ചു.

ഹൃദ്യം പദ്ധതിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയ കുട്ടി നൈന്യൂസ് ചാലപ്പുറത്തെ സ്വീകരണ കേന്ദ്രത്തിൽ ടീച്ചറെ കാണാനെത്തി. എടച്ചേരി നോർത്ത്, തുരുത്തി, മുടവന്തേരി, ചാലപ്പുറം, നാദാപുരം, വരിക്കോളി പാറേമ്മൽ പീടിക, വിഷ്ണുമംഗലം, ചെക്യാട് ബാങ്കേരിയ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇപ്പോൾ വളയത്ത് വിശ്രമിക്കുകയാണ് .

ചെക്യാട് കുറുവന്തേരിയിലെ പുത്തോളി മുക്ക് , കല്ലുനിര, നിടുംപറമ്പ്, കൂളിക്കുന്ന്, കുമ്പളച്ചോല, കക്കുഴി പീടിക, കോവുകുന്ന്, തളീക്കര, പഞ്ചായത്ത് മുക്ക്, ചീത്തപാട് ,പശുക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്നത്തെ പര്യടനം രാത്രി കളളാട് സമാപിക്കും .

എൽഡിഎഫ് നേതാക്കളായ ഇ കെ വിജയൻ എംഎൽഎ, പി പി ചാത്തു,വി പി കുഞ്ഞികൃഷ്ണൻ രജീന്ദ്രൻ കപ്പള്ളി,എ എം റഷീദ്, പി എം നാണു ,കരിമ്പിൽ ദിവാകരൻ, പ്രേംരാജ് കായക്കൊടി ,എം ടി ബാലൻ, സമദ് നരിപ്പറ്റ, എന്നിവർ അനുഗമിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ മോഹൻ ദാസ്,സി എച്ച് മോഹനൻ ,എം കെ ശശി,ശ്രീജിത്ത് മുടപ്പിലായി,അഡ്വ. കെ പി ബിനിഷ, അഡ്വ രാഹുരാജ്, കെ പി പ്രദീഷ് ,വത്സരാജ് മണലാട്ട്, പി ഭാസ്കരൻ,എ റഷീദ്, കെ കെ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197659/kkshailaja-vatakara-cpim-candidate-election-campaign)