---
title: "#udf | പടക്കം പൊട്ടിയത് ബോംബ് സ്ഫോടനമാക്കിയത് സമാധാനം തകർക്കാൻ -യുഡിഎഫ് "
english_title: "#Firecrackerburst  #Mudavantheriexplosion #disrupt #peace #UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198114/firecrackerburst-mudavantheriexplosion-disrupt-peace-udf"
published_at: "2024-04-10T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616b16821431_udfff.jpg"
keywords: []
---

# #udf | പടക്കം പൊട്ടിയത് ബോംബ് സ്ഫോടനമാക്കിയത് സമാധാനം തകർക്കാൻ -യുഡിഎഫ് 

> **Lead Summary:** ** നാദാപുരം:[ **തൂണേരി പഞ്ചായത്തിലെ മുടവന്തേരി - തയ്യുള്ളതിൽ മുക്കിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ചെറുപ്പക്കാർ പടക്കം പൊട്ടിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ ബോംബ് സ്ഫോടനമാക്കി മാറ്റിയത്,നാദാപുരത്തെ സമാധനാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്.

## Article Content

** നാദാപുരം:[ **തൂണേരി പഞ്ചായത്തിലെ മുടവന്തേരി - തയ്യുള്ളതിൽ മുക്കിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ചെറുപ്പക്കാർ പടക്കം പൊട്ടിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ ബോംബ് സ്ഫോടനമാക്കി മാറ്റിയത്,നാദാപുരത്തെ സമാധനാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്.

ബോംബ് സ്ഫോടനമായി ചിത്രീകരിക്കാനുമുള്ള എൽ.ഡി.എഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും, അബന്ധ ജഡിലവുമാണെന്ന് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത്, കൺവീനർ ആവോലം രാധാകൃ ഷ്ണൻ , മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.കെ. മൂസ മാസ്റ്റർ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പടക്കം പൊട്ടിച്ചവർ വിവിധ രാഷ്ടീയ ആശയങ്ങളിൽ വിശ്വസിക്കുന്നവരും , രാഷ്ട്രീയമില്ലാത്തവരുമാണ്. നൂറു കണക്കിനാളുകൾ കണ്ടു നിൽക്കെയാണ് പടക്കം പൊട്ടിച്ചത്. തയ്യുള്ളതിൽ കുഞ്ഞിക്കണ്ണൻ എന്നയാളുടെ വീടിന് മുന്നിലെ റോഡ് സൈഡിൽ വെച്ചാണ് പടക്കം പൊട്ടിച്ചത്.

ജീപ്പിൽ വാങ്ങിക്കൊണ്ട് വന്ന് പൊട്ടിക്കുന്നതിനിടെ കത്തിയ ഒരു പടക്കം ജീപ്പിലേക്ക് പതിച്ച് ജീപ്പിലുണ്ടായിരുന്ന മുഴുവൻ പടക്കങ്ങളും ഒന്നിച്ച് പൊട്ടുകയാണു ണ്ടായത്. യഥാർത്ഥ വസ്തുത ഇതായിരിക്കേ രാഷ്ടീയ നേട്ടത്തിന്നായി എൽ.ഡി.എഫ് കള്ള പ്രചരണം അഴിച്ചു വിടുകയാണ്.

പെരുന്നാൾ ആഘോഷത്തിനിടെ ഉണ്ടായ ഒരപകടത്തെ വഴി തിരിച്ച് വിട്ട് ബോംബ് സ്ഫോടനമാക്കി മാറ്റാനുള്ള ശ്രമം വിലപ്പോവില്ല. ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായുണ്ടായ ഒരപകടത്തെ ഭീകര സംഭവമായി അവതരിപ്പിച്ച് ആഘോഷത്തിന്റെ മഹിമ കെടുത്താനും, ബന്ധപ്പെട്ട സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനും മാത്രമെ ഇടതുമുന്നണിയുടെ പ്രസ്താവന ഉപകരിക്കുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198114/firecrackerburst-mudavantheriexplosion-disrupt-peace-udf)