കക്കട്ടിൽ :(nadapuramnews.in) കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണിയിൽ വൻ തിരക്ക്. വിഷു പടക്കങ്ങൾക്കിനി സഹകരണ വിപണി.
ഏറ്റവും കുറഞ്ഞ വിലയിൽ കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി വിഷു പടക്ക വിപണി തുറന്നു. ഗുണമേൻമയുള്ള അയ്യൻ ,വനിത കമ്പനി പടക്കങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്നതെന്ന് പ്രസിഡണ്ട് എ.കെ നാരായണി പറഞ്ഞു.
വിതരണോദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് എ.കെ നാരായണി നിർവ്വഹിച്ചു. ഡയറക്ടർ കമല ഒതയോത്ത് അധ്യക്ഷയായി ഡയറക്ടർ വിജയി സി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലതേഷ് സി പി നന്ദിയും പറഞ്ഞു
#Cooperative #pricing #Kakkatil #Marketing #Society #Vishu #Pataka #market #crowded