---
title: "#bodyfound |  വിലങ്ങാട് വീണ്ടും ദുരൂഹ മരണം ; പുഴയോരത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ "
english_title: "#Vilangad #mysterious #death #again #youngman #hanged #dead #river"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198702/vilangad-mysterious-death-again-youngman-hanged-dead-river"
published_at: "2024-04-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b5604e78f2_body1.jpg"
keywords: []
---

# #bodyfound |  വിലങ്ങാട് വീണ്ടും ദുരൂഹ മരണം ; പുഴയോരത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **നാദാപുരം: **ആഴ്ച്ചകളുടെ ഇടവേളയിൽ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും ദുരൂഹ മരണം . പുഴയോരത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**നാദാപുരം: **ആഴ്ച്ചകളുടെ ഇടവേളയിൽ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും ദുരൂഹ മരണം . പുഴയോരത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്ക് പുഴയോരത്താണ് മരത്തിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ മൃതദ്ദേഹം കണ്ടത്.

ഇന്ന് രാവിലെ നാട്ടുകാരാണ് അജ്ഞാത മൃതദ്ദേഹം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

മുപ്പത് വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവിൻ്റെതാണ് മൃതദ്ദേഹം. സമീപത്ത് ഒരു ബുള്ളറ്റ് ബൈക്ക് നിർത്തിയിട്ടിട്ടുണ്ട്. സമീപത്ത് നിന്ന് യുവാവിൻ്റെതെന്ന് സംശയിക്കുന്ന ഷൂവും കണ്ടെത്തി.

രണ്ടാഴ്ച്ച മുമ്പാണ് വാളുക്ക് പുഴയോരത്ത് പാറക്കൂടത്തിന് മുകളിൽ യുവതിയുടെ മൃതദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198702/vilangad-mysterious-death-again-youngman-hanged-dead-river)