---
title: "#bodyfound | വിലങ്ങാട് മരിച്ച നിലയിൽ കണ്ടെത്തിയത് കോളേജ് വിദ്യാർത്ഥിയെന്ന് സംശയം"
english_title: "#suspected #college #student #who #was #found #dead #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198709/suspected-college-student-who-was-found-dead-vilangad-new"
published_at: "2024-04-14T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b6379ae0e8_nadapuram.jpg"
keywords: []
---

# #bodyfound | വിലങ്ങാട് മരിച്ച നിലയിൽ കണ്ടെത്തിയത് കോളേജ് വിദ്യാർത്ഥിയെന്ന് സംശയം

> **Lead Summary:** നാദാപുരം : വിലങ്ങാട് വാളൂക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം നാദാപുരത്തെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയുടേതെന്ന് സംശയം.

## Article Content

നാദാപുരം : വിലങ്ങാട് വാളൂക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം നാദാപുരത്തെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയുടേതെന്ന് സംശയം.

നരിപ്പറ്റ കമ്മായി സ്വദേശിയുടേതാണെന്ന സംശയത്തിൽ നാട്ടുകാർ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

കുറ്റ്യാടിയിൽ നിന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തും. പോലീസ് എത്തിയ ശേഷമായിരിക്കും മൃതദേഹം മരത്തിൽ നിന്നും അഴിച്ചുമാറ്റുക .

ഇന്ന് രാവിലെ നാട്ടുകാരാണ് പുഴയോരത്ത് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് നൂറുമീറ്റർ മാറി ഒരു ബുള്ളറ്റ് ബൈക്ക് നിർത്തിയിട്ടിട്ടുണ്ട്. 50 മീറ്റർ അകലെയാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന ഷൂ കണ്ടെത്തിയിട്ടുള്ളത്.

രണ്ടാഴ്ച്ച മുമ്പാണ് വാളൂക്ക് പുഴയോരത്ത് പാറക്കൂടത്തിന് മുകളിൽ യുവതിയുടെ മൃതദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198709/suspected-college-student-who-was-found-dead-vilangad-new)