---
title: "#founddeath | വാളൂക്കിലെ മൃതദ്ദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നരിപ്പറ്റ കമ്മായി സ്വദേശി കോളേജ് വിദ്യാർത്ഥി അക്ഷയ്"
english_title: "#Body #identified #valook #Akshay #college #student #from #Naripatta #Kammai #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198715/body-identified-valook-akshay-college-student-from-naripatta-kammai-died"
published_at: "2024-04-14T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b6f5960fa1_nadapuram2.jpg"
keywords: []
---

# #founddeath | വാളൂക്കിലെ മൃതദ്ദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നരിപ്പറ്റ കമ്മായി സ്വദേശി കോളേജ് വിദ്യാർത്ഥി അക്ഷയ്

> **Lead Summary:** **നാദാപുരം: ** വിലങ്ങാട് വാളൂക്കിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു . മരിച്ചത് നരിപ്പറ്റ കമ്മായി സ്വദേശി കോളേജ് വിദ്യാർത്ഥിയായ അക്ഷയ് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു .

## Article Content

**നാദാപുരം: ** വിലങ്ങാട് വാളൂക്കിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു . മരിച്ചത് നരിപ്പറ്റ കമ്മായി സ്വദേശി കോളേജ് വിദ്യാർത്ഥിയായ അക്ഷയ് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു .

നരിപ്പറ്റ കമ്മായിയിലെ വടക്കേ കമ്മായി ഇ കെ സുരേഷിൻ്റെയും ഇന്ദിരയുടെയും ഏകമകനായ അക്ഷയെ ഇന്നലെ രാത്രി കാണാതായിരുന്നു.

സഹോദരി അമയയാണ്. ആഴ്ച്ചകളുടെ ഇടവേളയിൽ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും ദുരൂഹ മരണ നടന്നത് നാട്ടുകാരിൽ ആശങ്കയ്ക്ക് ഇടയാക്കി .

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്ക് പുഴയോരത്താണ് മരത്തിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ മൃതദ്ദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് അജ്ഞാത മൃതദ്ദേഹം കണ്ടത്. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

മൃതദ്ദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് മാറി ഒരു ബുള്ളറ്റ് ബൈക്ക് നിർത്തിയിട്ടിട്ടുണ്ട്. അൻപത് മീറ്റർ ' അകലെ നിന്ന് യുവാവിൻ്റെതെന്ന് സംശയിക്കുന്ന ഷൂവും കണ്ടെത്തി.

രണ്ടാഴ്ച്ച മുമ്പാണ് വാളുക്ക് പുഴയോരത്ത് പാറക്കൂടത്തിന് മുകളിൽ യുവതിയുടെ മൃതദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198715/body-identified-valook-akshay-college-student-from-naripatta-kammai-died)