---
title: "#dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത് "
english_title: "#DKsivakumar #Priyankaran #Congress #leader #Nadapuram #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198909/dksivakumar-priyankaran-congress-leader-nadapuram-tomorrow"
published_at: "2024-04-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d04f1d3697_dk.jpg"
keywords: []
---

# #dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത് 

> **Lead Summary:** **നാദാപുരം :** വർഗീയ ശക്തികൾക്കെതിരെ പൊരുതാൻ കാലം കരുതി വെച്ച നേതാവ് ദൊഡ്ഡഹള്ളി കൊമ്പഗൗഡ ശിവ കുമാർ എന്ന ഡി കെ ശിവകുമാർ നാളെ വൈകീട്ട് അഞ്ചുമണിക്ക് നാദാപുരത്ത് .

## Article Content

**നാദാപുരം :** വർഗീയ ശക്തികൾക്കെതിരെ പൊരുതാൻ കാലം കരുതി വെച്ച നേതാവ് ദൊഡ്ഡഹള്ളി കൊമ്പഗൗഡ ശിവ കുമാർ എന്ന ഡി കെ ശിവകുമാർ നാളെ വൈകീട്ട് അഞ്ചുമണിക്ക് നാദാപുരത്ത് .

കർണ്ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡൻ്റുമായ ഡി കെ വടകര ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോഡ് ഷോയിൽ പങ്കെടുക്കും.

നാളെ കണ്ണൂർ എയർപോർട്ട് വഴി നാദാപുരത്ത് എത്തുന്ന ഡി കെ കസ്തൂരിക്കുളത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത് ആയിരകണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യും.

സംസ്ഥാനത്തെ സ്ഥാനാർത്ഥികൾക്കെല്ലാം ഡികെ യെ വേണം എന്ന നിലയിയാണ്. ശക്തമായ ബി ജെ പി വിരുദ്ധ പ്രതിച്ഛായയാണ് ഡി കെ യുടെ താരമൂല്യം വർദ്ധിപ്പിക്കുന്നത്.

ന്യൂനപക്ഷ മേഖലകളിൽ ഡി കെ പ്രചാരണം ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് യുഡി എഫ് നേതൃത്വം. മുസിംലീഗിനും ഡി കെ പ്രിയങ്കരനാണ്.

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി കെ പ്രചാരണം ഗുണം ചെയ്യും. വടകരക്ക് പുറമെ കോഴിക്കോട് , കണ്ണൂർ, വയനാട് മണ്ഡലങ്ങളിലും ഡി കെ പ്രചാരണം നയിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198909/dksivakumar-priyankaran-congress-leader-nadapuram-tomorrow)