---
title: "#ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും "
english_title: "#Department  #Health #action  #Kalachi  #operation #ban  #beautyparlor # notice  #women's #hotel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198944/department-health-action-kalachi-operation-ban-beautyparlor-notice-womens-hotel"
published_at: "2024-04-15T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d31086204b_ban.jpg"
keywords: []
---

# #ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും 

> **Lead Summary:**  നാദാപുരം: (**nadapuramnews.in**)കല്ലാച്ചിയിലെ ഷഹനാസ് ബ്യൂട്ടി പാർലറിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗ തീയതി കഴിഞ്ഞ് രണ്ടുവർഷം വരെ കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ബ്യൂട്ടിപാർലർ നടത്തുന്നതായി ബോധ്യപ്പെട്ടു.

## Article Content

 നാദാപുരം: (**nadapuramnews.in**)കല്ലാച്ചിയിലെ ഷഹനാസ് ബ്യൂട്ടി പാർലറിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗ തീയതി കഴിഞ്ഞ് രണ്ടുവർഷം വരെ കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ബ്യൂട്ടിപാർലർ നടത്തുന്നതായി ബോധ്യപ്പെട്ടു.

2021 വർഷം കാലാവധി കഴിഞ്ഞ ഫേസ് ക്രീം , ഹെന്ന ക്രീം, പപ്പായ ഫേഷ്യൽ ക്രീം, ബ്ലീച്ചിംഗ് ക്രീം, വാക്സ് റിമൂവൽ ക്രീം ഇങ്ങനെ വിവിധതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.

സ്ഥാപനത്തിന്റെ രേഖകളും ബ്യൂട്ടീഷന്റെ യോഗ്യത സർട്ടിഫിക്കറ്റുകളും നാളെ ഹാജരാക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ടും ലോക്കൽ പബ്ലിക്ക്ഹെൽത്ത് അതോറിറ്റിയുമായ ഡോക്ടർ നവ്യ.ജെ. തൈക്കാട്ടിൽ അറിയിച്ചു.

വർഷങ്ങളോളം പഴക്കമുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്കിൻ കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കല്ലാച്ചിയിലെ വനിത ഹോട്ടലിന് ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ വേണ്ടി തുടർ നോട്ടീസും നൽകി. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെ. എച്ച്. ഐ.അമ്പിളി.യു, എം, എൽ, എസ്, പി ആതിര.സി എന്നിവരും ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198944/department-health-action-kalachi-operation-ban-beautyparlor-notice-womens-hotel)