---
title: "#inspection | നരിപ്പറ്റയിൽ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി "
english_title: "#Joint #inspection #business #establishments #Naripatta #Stale #food #items #found"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199130/joint-inspection-business-establishments-naripatta-stale-food-items-found"
published_at: "2024-04-16T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e4ecccdba8_inspection.jpg"
keywords: []
---

# #inspection | നരിപ്പറ്റയിൽ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി 

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി ഹോട്ടൽ ബേക്കറി കാറ്ററിങ് യൂണിറ്റ് എന്നിവിടങ്ങളിലായി സംയുക്ത പരിശോധന നടത്തി.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി ഹോട്ടൽ ബേക്കറി കാറ്ററിങ് യൂണിറ്റ് എന്നിവിടങ്ങളിലായി സംയുക്ത പരിശോധന നടത്തി.

കൈവേലി ഓറഞ്ച് കാറ്ററിംഗ് യൂണിറ്റിൽനിന്നും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത സെഞ്ച്വറി ഫയർ വർക്ക് സ്ഥാപനത്തിന് പിഴ ചുമത്തി.

പരിശോധനയിൽ കുടുംബാരോ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്. സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സുഭാഷ്, എൻ.കെ.ഷാജി,വി. അക്ഷയ്കാന്ത്, പഞ്ചായത്ത് എച്ച്.ഐ. ഫിദ.വി.പി, ക്ലാർക്ക് പി.അഖിലേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199130/joint-inspection-business-establishments-naripatta-stale-food-items-found)