---
title: "#Fishesdie | ചത്തു  പൊങ്ങുന്നു  ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു "
english_title: "#Fishes #die  #float  #Kotanchery #Kallara #river "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199520/fishes-die-float-kotanchery-kallara-river"
published_at: "2024-04-18T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620b55d65a61_ss.jpg"
keywords: []
---

# #Fishesdie | ചത്തു  പൊങ്ങുന്നു  ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു 

> **Lead Summary:** **നാദാപുരം : [**നാട് കൊടും ചൂടിൽ നെട്ടോട്ടമോടുമ്പോൾ മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ശുദ്ധജലം ഒഴുകുന്ന കോടഞ്ചേരി കല്ലറ പുഴ മലിനപ്പെട്ടതാണ് മീനുകൾ ചത്തുപൊങ്ങുന്നതിന്ന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**നാദാപുരം : [**നാട് കൊടും ചൂടിൽ നെട്ടോട്ടമോടുമ്പോൾ മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ശുദ്ധജലം ഒഴുകുന്ന കോടഞ്ചേരി കല്ലറ പുഴ മലിനപ്പെട്ടതാണ് മീനുകൾ ചത്തുപൊങ്ങുന്നതിന്ന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് ദിവസേന ചാവുന്നത്.ശ്വാസം എടുക്കാൻ കഴിയാതെ മീനുകളുടെ ശ്വാസ ദളങ്ങളിൽ കുമിളകൾ വന്ന് പഴുത്ത നിലയിലാണ്. എടച്ചേരി തണൽ പരിസരത്ത് കൂടെ ഒഴുകുന്ന പുഴ മലിനപെട്ടതാണ് മീനുകൾ നശിക്കുന്നതിന് കാരണം .

പുഴ മലിനപ്പെടുന്നത് തടയണ മെന്നും മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത് വിദഗ്‌ധ സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഈ പുഴ ഉപയോഗിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199520/fishes-die-float-kotanchery-kallara-river)