---
title: "#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി "
english_title: "#thief #entered #Nadapuram #court #complex #Police #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199555/thief-entered-nadapuram-court-complex-police-started-investigation"
published_at: "2024-04-18T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620ce5425796_court.jpg"
keywords: []
---

# #robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി 

> **Lead Summary:** **നാദാപുരം:[ **കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം . മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ .

## Article Content

**നാദാപുരം:[ **കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം . മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ .

കോടതിയിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് ഇപ്പോൾ എത്തി പരിശോധന ആരംഭിച്ചു. ഇന്ന് പകൽ 11 മണിയോടെയാണ് മോഷണം നടന്നതായി സൂചന ലഭിച്ചത്. കോടതിയിൽ മുഴവൻ സമയം സെക്യൂരിറ്റി ജീവനക്കാരനുണ്ട്.

തെളിവ് മുതലുകളും രേഖകളും സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിൻ്റെ പൂട്ടാണ് തകർത്തത്. എന്താണ് നഷ്ടപ്പെട്ടതെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി കോടതിയുടെ പാറാവ് ചുമതലയുള്ളയാളെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199555/thief-entered-nadapuram-court-complex-police-started-investigation)