---
title: "#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ"
english_title: "#Modi #appeals #votes  #undermine #democratic #secular #values #MKBhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199662/modi-appeals-votes-undermine-democratic-secular-values-mkbhaskaran"
published_at: "2024-04-18T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662142f6b08a3_kk1.jpg"
keywords: []
---

# #MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **[ ]പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനാണന്നും ഇടതുപക്ഷം വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനാണന്നും എൽ.ഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം പ്രസിഡന്റ് എം.കെ ഭാസ്കരൻ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ :[ **[ ]പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനാണന്നും ഇടതുപക്ഷം വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനാണന്നും എൽ.ഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം പ്രസിഡന്റ് എം.കെ ഭാസ്കരൻ പറഞ്ഞു.

ഇരിങ്ങണ്ണൂർ മേഖല ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

സി.പി.എം ജില്ലാ കമ്മറ്റിയംഗം എ.എം റഷീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, അഡ്വ. കെ.പി ബിനിഷ , എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി ജനറൽ കൺവീനർ ടി. അനിൽകുമാർ, ടി.കെ അരവിന്ദാക്ഷൻ, സി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199662/modi-appeals-votes-undermine-democratic-secular-values-mkbhaskaran)