---
title: "#Streetplay | വൻകര ; നാടുണർത്തി പുരോഗമന കലാസാഹിത്യ സംഘം കലാജാഥ "
english_title: "#Purogamana #Kala #Sahitya #Sangham #kalajatha #Streetplay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200377/purogamana-kala-sahitya-sangham-kalajatha-Streetplay"
published_at: "2024-04-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626325e58dab_sn2.jpg"
keywords: []
---

# #Streetplay | വൻകര ; നാടുണർത്തി പുരോഗമന കലാസാഹിത്യ സംഘം കലാജാഥ 

> **Lead Summary:** ** നാദാപുരം:[ **വൻകര പുതിയ ചരിത്രം കുറിക്കും, എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കായി നാടുണർത്തി പുരോഗമന കലാസാഹിത്യ സംഘം കലാജാഥ.

## Article Content

** നാദാപുരം:[ **വൻകര പുതിയ ചരിത്രം കുറിക്കും, എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കായി നാടുണർത്തി പുരോഗമന കലാസാഹിത്യ സംഘം കലാജാഥ.

പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മണ്ഡലം കമ്മിറ്റിയാണ് വൻകര എന്ന പേരിൽ തെരുവ് നാടകം ഒരുക്കിയത്.നാടക - സിനിമ തിരക്കഥ രചയിതാവ് വിനീഷ് പാലയാടാണ് രചന നിർവഹിച്ചത്.

ഷെനിത്ത് മാധവികം സംവിധാനം ചെയ്ത നാടകത്തിൽ സിനിമ താരം ശ്രീജിത്ത് കൈവേലി. പ്രൊഫഷണൽ നാടക നടൻ ഹരീഷ് തൊട്ടിൽപാലം തുടങ്ങി 12 പേരാണ് അഭിനയിക്കുന്നത് .

നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ കവലകളിൽ വടകര എൽ.ഡി.എഫ് സ്ഥാനാർഥി ശൈലജ ടീച്ചറുടെ പ്രചരണാർത്ഥം നാടകം അവതരിപ്പിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200377/purogamana-kala-sahitya-sangham-kalajatha-Streetplay)