നാദാപുരം : (nadapuramnews.in) കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.എൽഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ച നിറത്തിന് അലർജിയായി പ്രഖ്യാപിച്ചിരിക്കുന്നു.വയനാട്ടിൽ ലീഗിൻ്റെ പച്ച കൊടി പിടിക്കേണ്ടന്ന് തീരുമാനിച്ചത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണവും നുണയും പ്രചരിപ്പിക്കുകയാണ്.കേരളത്തിൽ 2004 ആവർത്തിക്കുമെന്നും റിയാസ് പറഞ്ഞു.
പി എം നാണു അധ്യക്ഷനായി. ഒ രാജൻ, ഇ കെ വിജയൻ എംഎൽഎ, പി പി ചാത്തു, ശ്രീജിത്ത് മുടപ്പിലായി, സുബൈർ ഹാജി, കനവത്ത് രവി, നെല്ലിയേരി ബാലൻ എന്നവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
#Congress #leaders #spying #on #BJP - #minister #MuhammadRiyas