---
title: "#loksabhaelection2024 |  ഒരു മണിക്കൂർ വൈകി; യന്ത്ര തകരാറിൽ മുടന്തേരിയിലും പുളിയാവിലും വോട്ടെടുപ്പ് എട്ട് മണിയായും തുടങ്ങിയില്ല "
english_title: "#hour #late #Voting #Mudanteri #Puliyav #did #not #start #till #eight #o #clock #due #machine #failure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201235/hour-late-voting-mudanteri-puliyav-did-not-start-till-eight-o-clock-due-machine-failure"
published_at: "2024-04-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b1a7d63c26_votingmission.jpg"
keywords: []
---

# #loksabhaelection2024 |  ഒരു മണിക്കൂർ വൈകി; യന്ത്ര തകരാറിൽ മുടന്തേരിയിലും പുളിയാവിലും വോട്ടെടുപ്പ് എട്ട് മണിയായും തുടങ്ങിയില്ല 

> **Lead Summary:** **നാദാപുരം: **വോട്ടർമാർ ക്യൂവിൽ കാത്തിരുന്നു മടുത്തു. മേഖലയിൽ രണ്ടിടത്ത് വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി.

## Article Content

**നാദാപുരം: **വോട്ടർമാർ ക്യൂവിൽ കാത്തിരുന്നു മടുത്തു. മേഖലയിൽ രണ്ടിടത്ത് വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി.

യന്ത്ര തകരാറിലാണ് ജാതിയേരിയിലും മുടന്തേരിയിലും വോട്ടെടുപ്പ് വൈകുന്നത്.മുടവന്തേരി പത്തൊമ്പതാം നമ്പർ ബൂത്തിൽ മിഷീൻ തകരാറിലായി.

പുളിയാവിൽ അൻപതാം നമ്പർ ബൂത്തിലും മാണ് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പാറക്കടവിലും വാണിമലയിൽ മൂന്ന് ബൂത്തുകളിൽ മോക് പോൾ വൈകി.

പാലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ 70, 72 പോത്തുകളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. പാറക്കടവ് എം എൽ പി സ്കൂളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത് ഉദ്യോഗസ്ഥർ എത്തി വടകരയിൽ നിന്ന് തകരാറ് പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201235/hour-late-voting-mudanteri-puliyav-did-not-start-till-eight-o-clock-due-machine-failure)