---
title: "#Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ "
english_title: "#Shafiparampil  #reply  #PJayarajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201953/shafiparampil-reply-pjayarajan"
published_at: "2024-04-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f7bfaa7f1d_mmdf.jpg"
keywords: []
---

# #Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ 

> **Lead Summary:** **നാദാപുരം:[ **സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

## Article Content

**നാദാപുരം:[ **സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി പറഞ്ഞു. അതിന്റെ ഭാ​ഗമായിട്ടാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വർ​ഗീയ ആരോപണം. ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാഫി ആരോപിച്ചു.

വടകരക്ക് മുറിവേൽക്കാതിരിക്കാൻ യുഡിഎഫ് കാമ്പയിൽ നടത്തുമെന്നും ദിവസം പിന്നീട് തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി ജയരാജൻ, ഷാഫി പറമ്പിലിനെതിരെ വിമർശനമുന്നയിച്ചത്.

> അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്റെ പരിഹാസ പരാമർശം.

വിഷലിപ്തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണെന്നും എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201953/shafiparampil-reply-pjayarajan)