Apr 29, 2024 07:12 PM

 നാദാപുരം :(nadapuram.truevisionnews.com)  അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് രാജി വെക്കുക എന്ന ആവശ്യമാണ് എൽഡിഎഫ് അംഗങ്ങൾ ഭരണസമതിയോഗത്തിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച അടിയന്തര പ്രമേയം മാറ്റി വെച്ച് മറ്റ് കാര്യങ്ങളിലേക്ക് കടന്നതോടെയാണ് ഇടത്പക്ഷത്തെ എട്ട് അംഗങ്ങളും ഇറങ്ങി പോകേണ്ടി വന്നതെന്ന് പി.പി. ബാലകൃഷണും എ കെ ബിജിത്തും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് നേതാവായ വൈസ് പ്രസിഡൻ്റ് രാജിവെക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

കുടുംബം തകർക്കാൻ യൂത്ത് ലീഗ് പ്രവർത്തകൻ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, എ.കെ ബിജിത്ത്, നിഷ മനോജ് , വി പി കുഞ്ഞിരാമൻ, റോഷ്ന പിലാക്കാട്ട്, ലീന, സുനിത എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയത്.

എന്നാൽ തൻ്റെ കുടുംബ ജീവിതം തകർക്കാനാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് കഴിഞ്ഞ ദിവസം വടകര റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

#pornographic #video; #Walk #out #Nadapuram #grampanchayat #meeting #demanding #resignation #of #vice president

Next TV

Top Stories










News Roundup