---
title: "#INL |ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ "
english_title: "#League #should #not #try #to #polarize #communities #INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202079/league-should-not-try-to-polarize-communities-inl"
published_at: "2024-04-30T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66307b59213a6_kh.jpg"
keywords: []
---

# #INL |ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ 

> **Lead Summary:** **നാദാപുരം : [**[ ]പാർലമെന്റ് മണ്ഡലത്തിലെ ലോകസഭ തെരെഞ്ഞെടുപ്പ് സാമുദായിക ധ്രുവീകരണ വേദിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഐ.എൻ.എൽ.

## Article Content

**നാദാപുരം : [**[ ]പാർലമെന്റ് മണ്ഡലത്തിലെ ലോകസഭ തെരെഞ്ഞെടുപ്പ് സാമുദായിക ധ്രുവീകരണ വേദിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഐ.എൻ.എൽ.

ഇത്തരം നീക്കങ്ങൾ ലീഗിലെ ചിലരുടെ ഹിഡൻ അജണ്ടയാണെന്നും തടയിട്ടില്ലെങ്കിൽ സമൂഹം വലിയ വില നൽകേണ്ടി വരുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം സാമുദായിക ധ്രുവീകരണം നടത്താൻ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ യു. ഡി.എഫും ലീഗും നടത്തിയ വർഗ്ഗീയ പരീക്ഷണങ്ങൾക്ക് നമ്മുടെ നാട് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്.

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പ്രവണതയ്ക്കെതിരെ മത സാംസ്കാരിക മതേതരവാദികൾ പ്രതികരിക്കണം. മുസ്ലിം ലീഗ് മതം പറഞ്ഞ് വിഭാഗീയത പരത്തരുതെന്നും സമദ് നരിപ്പറ്റ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202079/league-should-not-try-to-polarize-communities-inl)