---
title: "#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു "
english_title: "#Attempt #to #dump #garbage  #Kuytheri; #Goods #autorickshaw  #caught #by  #locals  #handed #over #to  #police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202265/attempt-to-dump-garbage-kuytheri-goods-autorickshaw-caught-by-locals-handed-over-to-police"
published_at: "2024-04-30T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66311e6ed2607_pwe.jpg"
keywords: []
---

# #garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു 

> **Lead Summary:** **വളയം: [**കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം. ഗുഡ്സ് ഓട്ടോറിക്ഷയും ഡ്രൈവറേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം നിക്ഷേപിച്ചത്.

## Article Content

**വളയം: [**കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം. ഗുഡ്സ് ഓട്ടോറിക്ഷയും ഡ്രൈവറേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം നിക്ഷേപിച്ചത്.

ഇന്ന് പകൽ പന്ത്രണ്ട് മണിയോടെ വീണ്ടും മാലിന്യവുമായി വണ്ടിയെത്തിയതോടെയാണ് സിപിഐഎം പ്രവർത്തകരായ പി സുധീർ, കെ പി ഗിരീഷ് , പി വി ഷാജി, അമിൻശാന്ത്, രവി മോന്തോൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തടഞ്ഞത്.

മാലിന്യം തള്ളാനായി എത്തിയ ഗുഡ്സ് ഓട്ടോ വളയം പോലീസിൽ ഏൽപ്പിച്ചു. വാണിമേൽ പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് കൊണ്ടു തള്ളാൻ എത്തിയവരെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202265/attempt-to-dump-garbage-kuytheri-goods-autorickshaw-caught-by-locals-handed-over-to-police)