---
title: "#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ"
english_title: "#Police #action  #not #been #taken #against #fake #screenshot #yet - Shafi Parampil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202399/police-action-not-been-taken-against-fake-screenshot-yet-shafi-parampil"
published_at: "2024-05-01T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66320363bbf0d_shafi_may_1.jpg"
keywords: []
---

# #ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

> **Lead Summary:** **നാദാപുരം: [**തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ.

## Article Content

**നാദാപുരം: [**തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ.

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും വ്യക്തമാക്കി.

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202399/police-action-not-been-taken-against-fake-screenshot-yet-shafi-parampil)