---
title: "#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു "
english_title: "#LSS #congratulated   #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202431/lss-congratulated-winners"
published_at: "2024-05-01T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66322bf045950_lss.jpg"
keywords: []
---

# #lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു 

> **Lead Summary:** നാദാപുരം : ****നാദാപുരം ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൽ. എസ്. എസ് നേടി ചരിത്ര വിജയം കൈവരിച്ച നാദാപുരം നോർത്ത് എം. എൽ. പി സ്കൂൾ വിജയികളെ സ്കൂൾ പി. ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

നാദാപുരം : ****നാദാപുരം ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൽ. എസ്. എസ് നേടി ചരിത്ര വിജയം കൈവരിച്ച നാദാപുരം നോർത്ത് എം. എൽ. പി സ്കൂൾ വിജയികളെ സ്കൂൾ പി. ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവിൽ നിന്നും മികവിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയത്തിൽ നിന്നും പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും എൽ. എസ്. എസ് കരസ്ഥമാക്കാൻ സാധിച്ചത് അഭിമാനർഹമായ നേട്ടമായി മാറി.

അനുമോദന സംഗമം സ്കൂൾ മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സിദ്ദീഖ് കുപ്പേരിയിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ. പി. അബ്ദുള്ള, നാസർ മാസ്റ്റർ നന്തോത്ത്, പി. ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ റഹീം കോറോത്ത്,നൗഫൽ കുന്നത്ത് കണ്ടി, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷഹീർ മുറിച്ചാണ്ടി, എം.പി.ടി.എ പ്രസിഡൻ്റ് അസ്മ സി.എച്ച്, കുഞ്ഞാലി ഹാജി,സലീം ടി.പി, മിനി.ജി ,ഷംന വി.പി, റാഷിദ് ഒ, ഷംനാസ് ടി.കെ, റസീന പി.കെ,

ഹസ്നത്ത് കെ.കെ, സുനീറ കെ.കെ എന്നിവർ സംബന്ധിച്ചു. ഹെഡ് മിസ്ട്രസ് റംല ടി. ഇ സ്വാഗതവും ഫൈസൽ എം.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202431/lss-congratulated-winners)