---
title: "#accident | കാശ്മീരിൽ വിനോദയാത്രക്കിടെ വാഹനാപകടം; മരിച്ചത് നാദാപുരം സ്വദേശിയായ യുവാവ് "
english_title: "#Car #accident #during #excursion  #Kashmir"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202536/car-accident-during-excursion-kashmir"
published_at: "2024-05-02T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66331cfc6d7f4_mayyyyy1.jpg"
keywords: []
---

# #accident | കാശ്മീരിൽ വിനോദയാത്രക്കിടെ വാഹനാപകടം; മരിച്ചത് നാദാപുരം സ്വദേശിയായ യുവാവ് 

> **Lead Summary:** **നാദാപുരം :[ **വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശി പി.പി. സഫ്വാൻ ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്.

## Article Content

**നാദാപുരം :[ **വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശി പി.പി. സഫ്വാൻ ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്.

പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.

ബുധനാഴ്ച വൈകിട്ടോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലർ ബനിഹാലിലെ ഷബൻബാസ് മേഖലയിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202536/car-accident-during-excursion-kashmir)